പഞ്ചസാരയേക്കാള്‍ 200 മടങ്ങ് മധുരമുള്ള ‘അസ്പാര്‍ട്ടേം’ ക്യാന്‍സറിനു കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന; കൃത്രിമ മധുരത്തിന് ഉപയോഗിക്കുന്ന ഇതിനെ പ്രതിരോധിക്കാൻ ശേഷിയുള്ള ചില ഭക്ഷണങ്ങൾ
ശീതളപാനീയങ്ങള്‍, ഐസ്ക്രീം, മധുരപലഹാരങ്ങള്‍ എന്നിവയില്‍ വ്യാപമായി ഉപയോഗിക്കുന്ന ‘അസ്പാര്‍ട്ടേം’ അര്‍ബുദകാരിയാണെന്ന് ലോകാരോഗ്യ സംഘടനയുടെ കാന്‍സര്‍ ഗവേഷണവിഭാഗമായ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍.
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കൃത്രിമ മധുരത്തിനായി ഉപയോഗിക്കുന്നതാണ് ‘അസ്പാര്‍ട്ടേം.’ ഇപ്പോഴിതാ, എത്ര അളവില്‍ അസ്പാര്‍ട്ടേം കഴിക്കുന്നതാണ് സുരക്ഷിതമെന്ന് വ്യക്തമാക്കിയിരിക്കുന്നു ഡബ്ല്യൂ.എച്ച്.ഒയുടെ മറ്റൊരു വിദഗ്ധ സമിതി. പഞ്ചസാരയേക്കാള്‍ 200 മടങ്ങ് മധുരമുള്ളതാണ് ഇത്, പഞ്ചസാരയ്ക്ക് സമാനമായ കലോറിയും ഇതിലടങ്ങിയിട്ടുണ്ട്. 951 എന്ന അഡിറ്റീവ് നമ്പര്‍ ഉള്ള പാനീയങ്ങളിലും ഭക്ഷണങ്ങളിലുമൊക്കെ അസ്പാര്‍ട്ടേം അടങ്ങിയിട്ടുണ്ട്. ഓരോരുത്തരുടെയും ശരീരഭാരം കണക്കാക്കിയാണ് അസ്പാര്‍ട്ടേമിന്റെ അളവ് നിശ്ചയിക്കുന്നത്. ഒരു കിലോയ്ക്ക് 40 മില്ലീഗ്രാം വരെ എന്ന കണക്കിലാണ് അസ്പാര്‍ട്ടേം ഉപയോഗിക്കാവുന്നത്. അതായത്, 70 കിലോയുള്ള ഒരു വ്യക്തി 14 കാന്‍, അതായത് ഏകദേശം അഞ്ച് ലിറ്ററിലധികം ശീതളപാനീയങ്ങള്‍ കുടിക്കുമ്പോഴാണ് അപകടകരമായ അളവില്‍ അസ്പാര്‍ട്ടേം ശരീരത്തിലെത്തുന്നത്. ദിവസവും ശരീരത്തിലെത്തുന്ന അസ്പാര്‍ട്ടേമിന്റെ കണക്ക് അറിയുക അത്ര എളുപ്പമല്ല. അതുകൊണ്ട് കൃത്രിമ മധുരം ചേരുവയായുള്ളവ കഴിക്കുന്ന കാര്യത്തില്‍ ശ്രദ്ധ വേണം.
മനുഷ്യരില്‍ മൂന്ന് പഠനങ്ങളാണ് ഇതുസബന്ധിച്ചുള്ളത്. ഈ മൂന്ന് പഠനങ്ങളും അസ്പാര്‍ട്ടേമും കാന്‍സറും തമ്മില്‍ ബന്ധമുണ്ടെന്ന കണ്ടെത്തലിലാണ് എത്തിയത്. 11 വര്‍ഷത്തോളമെടുത്ത് യൂറോപ്പില്‍ നടത്തിയ ഒരു പഠനത്തില്‍ ഡയറ്റ് സോഫ്റ്റ് ഡ്രിങ്ക് അമിതമായി കഴിക്കുന്നത് ലിവര്‍ കാന്‍സര്‍ സാധ്യത ആറ് ശതമാനം വര്‍ദ്ധിക്കാന്‍ കാരണമാണെന്നാണ് പറയുന്നത്. യുഎസ്സിലെ പഠനം, ആഴ്ച്ചയില്‍ രണ്ടിലധികം കാന്‍ ഡയറ്റ് സോഡ കുടിക്കുന്നവര്‍ക്ക് ലിവര്‍ കാന്‍സര്‍ സാധ്യത കൂടുതലാണെന്നാണ് കണ്ടെത്തിയത്. യുഎസ്സില്‍ തന്നെ നടത്തിയ മറ്റൊരു പഠനത്തില്‍ ഒരിക്കലും പുകവലിക്കാത്ത ദിവസവും രണ്ടോ അതിലധികമോ കൃത്രിമ മധുരമുള്ള പാനീയങ്ങള്‍ കുടിക്കുന്നവരില്‍ ലിവര്‍ കാന്‍സര്‍ റിസ്ക്ക് കൂടിയതായി കണ്ടെത്തി.
ഭക്ഷണ രീതികളിലും ജീവിതരീതികളിലും വന്ന മാറ്റങ്ങള്‍ ക്യാന്‍സറിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഏതെങ്കിലും ഒരു ഭക്ഷണം ക്യാന്‍സറിനെ നേരിട്ട് തടയുന്നില്ലെങ്കിലും ക്യാന്‍സറിന്റെ സാധ്യതയെ കൂട്ടാനും കുറയ്ക്കാനും ഭക്ഷണത്തിലെ ചില ഘടകങ്ങള്‍ക്ക് കഴിയുന്നുണ്ട്. ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ ചില ഭക്ഷണങ്ങള്‍ക്കാകും എന്ന് ചില പഠനങ്ങളും പറയുന്നുണ്ട്.
മഞ്ഞളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഞ്ഞളില്‍ അടങ്ങിയ കുര്കുമിന് എന്ന സംയുക്തമാണ് അര്‍ബുദകോശങ്ങളെ നശിപ്പിക്കുന്നത്. വെളുത്തുള്ളി ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കോശങ്ങള്‍ക്ക് ഹാനികരമായ ഫ്രീ റാഡിക്കല്‍സിനെ തടയുന്ന അല്ലിസിന്‍ എന്ന സംയുക്തം അടങ്ങിയ ഭക്ഷണമാണ് വെളുത്തുള്ളി. അതിനാല്‍ ഇവ ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും.
തക്കാളിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയാന്‍ തക്കാളി സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ലൈക്കോപ്പീന്‍ ആണ് തക്കാളിക്ക് ഈ ഗുണങ്ങളേകുന്നത്. ബീന്‍സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ ക്യാന്‍സര്‍ സാധ്യതയെ തടയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ക്യാരറ്റ് ആണ് അഞ്ചാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ക്യാരറ്റില്‍ അടങ്ങിയിരിക്കുന്ന ബീറ്റാകരോട്ടിന്‍ ക്യാന്‍സറിനെ പ്രതിരോധിക്കും.
ഈ ആന്റി ഓക്സിഡന്റ് രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുകയും ക്യാന്‍സര്‍ വരാതെ തടയുകയും ചെയ്യും. സ്ട്രോബെറി, റാസ്ബെറി, ബ്ലാക്ക്ബെറി, ബ്ലൂബെറി തുടങ്ങിയവ ക്യാന്‍സറിനെ തടയാന്‍ സഹായിക്കുന്നു. ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും ധാതുക്കളും ക്യാന്‍സര്‍ കോശങ്ങള്‍ക്കെതിരെ പോരാടാന്‍ സഹായിക്കുന്നു.