NEWSWorld

ഓസ്ട്രേലിയൻ തീരത്തടിഞ്ഞ അജ്ഞാത വസ്തു പിഎസ്എൽവിയുടെ അവശിഷ്ടമെന്ന് ഓസ്ട്രേലിയൻ ബഹിരാകാശ ഏജൻസിയുടെ സ്ഥിരീകരണം

ദില്ലി: ഓസ്ട്രേലിയൻ തീരത്തടിഞ്ഞ അജ്ഞാത വസ്തു PSLV-യുടെ അവശിഷ്ടമെന്ന് ഓസ്ട്രേലിയൻ ബഹിരാകാശ ഏജൻസിയുടെ സ്ഥിരീകരണം. കൂടുതൽ വിവരങ്ങൾക്കായി ISRO-യുമായി ബന്ധപെട്ടു വരുന്നതായി ഓസ്ട്രേലിയൻ ഏജൻസി തിങ്കളാഴ്ച വിശദമാക്കിയതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പശ്ചിമ ഓസ്ട്രേലിയയിലെ ജൂരിയൻ തീരത്താണ് അജ്ഞാത വസ്തു അടിഞ്ഞത്. ഈ വസ്തുവിന്റെ ശരിയായ രീതിയിലുള്ള നിർമാർജനത്തേക്കുറിച്ച് അറിയാനായി ഐഎസ്ആർഒയുമായി ബന്ധപ്പെടുന്നതായാണ് ഓസ്ട്രേലിയൻ ബഹിരാകാശ ഏജൻസി വിശദമാക്കുന്നത്.

Signature-ad

സമാന രീതിയിലുള്ള മറ്റെന്തെങ്കിലും വസ്തുക്കൾ കണ്ടെത്തിയാൽ ഓസ്ട്രേലിയൻ സ്പേസ് ഏജൻസിയെ അറിയിക്കണമെന്നും ട്വീറ്റിൽ ഓസ്ട്രേലിയ വിശദമാക്കുന്നു. വെങ്കല നിറത്തിലുള്ള സിലിണ്ടർ ആകൃതിയിലുള്ള വലിയ വസ്തുവാണ് തീരത്തടിഞ്ഞത്. 10അടി നീളവും 8 അടി വീതിയുമുള്ളതാണ് ഈ വസ്തു. അജ്ഞാത വസ്തു ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ച ബഹിരാകാശ റോക്കറ്റിന്റെ ഇന്ധന ടാങ്കാകാനാണ് സാധ്യതയെന്ന് വ്യോമയാന വിദഗ്ധർ പ്രതികരിച്ചിരുന്നു. നേരത്തെ ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാൻ 3ൻറെ ഭാഗമാണ് അജ്ഞാത വസ്തുവെന്ന രീതിയിൽ പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാൽ ഇത് സ്പേസ് ഏജൻസികൾ തള്ളിയിരുന്നു. മാസങ്ങളോളം പഴക്കമുള്ളതാണ് കണ്ടെത്തിയ വസ്തുവെന്നാണ് വിദഗ്ധർ വിശദമാക്കിയത്.

Back to top button
error: