KeralaNEWS

ആവേശം ഓളപ്പരപ്പിൽ; നെഹ്റു ട്രോഫി വള്ളംകളിക്ക് കെഎസ്‌ആര്‍ടിസിയും

ആലപ്പുഴ:തുഴയെറിയുന്നവരും കണ്ടുനില്‌‍ക്കുന്നവരും ഒരുപോലെ ആവേശം കൊള്ളുന്ന നെഹ്റു ട്രോഫി വള്ളംകളിക്ക് ഇനി അധികദിവസമില്ല.ഓഗസ്റ്റ് 12 നാണ് ഇത്തവണത്തെ മത്സരം.

വള്ളംകളി കാണുവാൻ കഴിഞ്ഞ വര്‍ഷത്തെ പോലെ ഇത്തവണയും കെ എസ് ആര്‍ ടി സി ബജറ്റ് ടൂറിസം സെല്‍ അവസരമൊരുക്കുന്നു. കേരളത്തിലെ ഏറ്റവും ആവേശമുണര്‍ത്തുന്ന, ജനപങ്കാളിത്തം കൊണ്ട് പ്രസിദ്ധമായ ജലമേള കാണാൻ സഞ്ചാരികള്‍ക്ക് കെ എസ് ആര്‍ ടി സി ബസില്‍ യാത്ര ചെയ്തു വരാം. ബസ് ടിക്കറ്റും വള്ളംകളി ടിക്കറ്റും ഉള്‍പ്പെടെയുള്ള പാക്കേജാണ് ബജറ്റ് ടൂറിസം അവതരിപ്പിക്കുന്നത്.

Signature-ad

താല്പര്യമുള്ളവര്‌ക്ക് ബസ് മുഴുവനായും ബുക്ക് ചെയ്തു വരാം.ആലപ്പുഴയില്‍ നിന്ന് മാത്രമല്ല, വിവിധ ജില്ലകളില്‍ നിന്നും പ്രത്യേകം കെഎസ്‌ആര്‍ടിസി ബസ് ആവശ്യാനുസരണം ഒരുക്കി സഞ്ചാരികള്‍ക്ക് വള്ളംകളി മത്സരത്തിന്റെ ഭാഗമാകാം. നെഹ്രുട്രോഫിയുടെ 500 ,1000 എന്നീ ടിക്കറ്റ് കാറ്റഗറിയിലാണ് പ്രവേശനം.

മറ്റു ജില്ലകളില്‍ നിന്നും ആലപ്പുഴയിലെത്തി വള്ളംകളി കാണാൻ വരുന്നവര്‍ക്ക് കെ എസ് ആര്‍ ടി സി ആലപ്പുഴ ഡിപ്പോയില്‍ വളളം കളി പാസ്സ് എടുക്കുവാന്‍ പ്രത്യേക കൗണ്ടര്‍ ജൂലൈ 29 ഞായറാഴ്ച്ച മുതല്‍ ആലപ്പുഴ ഡിപ്പോയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. എല്ലാ തരം പാസ്സുകളും ഈ ടിക്കറ്റ് കൗണ്ടറില്‍ നിന്നും ലഭ്യമാകും.

നെഹ്റു ട്രോഫി 2023 വള്ളംകളി ടിക്കറ്റ് വാട്സ്‌ആപ്പ് വഴി ബുക്ക് ചെയ്യുവാനും അവസരമുണ്ട് ഇതിനായി9846475874 എന്ന നമ്ബറിലേക്ക് പേര്,ഏത് കാറ്റഗറിയിലുളള പാസ് ആണ് വേണ്ടത്,എത്ര പേര്‍ക്ക് എന്നീ വിവരങ്ങള്‌ വാട്ട്സ് ആപ്പ് മെസ്സേജ് ആയി അയക്കാം. തുടര്‍ന്ന് ഓണ്‍ലൈനായി പണമടച്ച്‌ ടിക്കറ്റ് സ്വന്തമാക്കാം.ഈ ടിക്കറ്റുകള്‍ വള്ളംകളി നടക്കുന്ന ആഗസ്റ്റ് 12-ന് ആലപ്പുഴ യൂണിറ്റിലെ കൗണ്ടറില്‍ നിന്ന് കൈപ്പറ്റി വള്ളംകളി കാണാൻ സാധിക്കുന്ന വിധത്തിലാണ് ക്രമീകരണം.

Back to top button
error: