NEWSPravasi

ഹൃദയാഘാതം; മലയാളി നഴ്സ് ഖത്തറില്‍ നിര്യാതയായി

ദോഹ: ഹൃദയാഘാതത്തെ തുടർന്ന് മലയാളി നഴ്സ് ഖത്തറിൽ നിര്യാതയായി.ചെങ്ങന്നൂര്‍ പുത്തൻകാവ് എടവത്തറ പീടികയില്‍ വീട്ടില്‍ മറിയാമ്മ ജോര്‍ജ് (54) ആണ് ‍നിര്യാതയായത്.

17 വര്‍ഷത്തിലേറെയായി ദോഹയിലെ ഹമദ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്തുവരികയായിരുന്നു.ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് അര്‍ബുദബാധ സ്ഥിരീകരിച്ച്‌ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

ഭര്‍ത്താവ് ഫിലിപ് മാത്യ.മകള്‍ : സാറാ മറിയം ഫിലിപ്പ്.

Back to top button
error: