ന്യൂഡൽഹി:ബിജെപിയുടെ വോട്ടു വിഹിതം വര്‍ധിപ്പിക്കാൻ പരിശ്രമിക്കുമെന്ന് അനില്‍ ആന്റണി.ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയായി നിയമിതനായതിന് തൊട്ടുപിന്നാലെയാണ് അനില്‍ ആന്റണിയുടെ പ്രതികരണം.
“പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന കാഴ്ചപ്പാട് മുന്നോട്ടു കൊണ്ടുപോകാനും ഇന്ത്യയെ വികസിത രാഷ്ട്രമാക്കാനും പരിശ്രമിക്കും. 2047ല്‍ ഇന്ത്യയെ വികസിത രാജ്യമാക്കാനാണു നരേന്ദ്ര മോദി പരിശ്രമിക്കുന്നത്.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കേരളത്തില്‍ ബിജെപിയുടെ അടിത്തറ വിപുലീകരിക്കാനുള്ള ശ്രമം ആരംഭിക്കുമെന്നും അനില്‍ ആന്റണി പറഞ്ഞു.
ദേശീയ ജനറല്‍ സെക്രട്ടറിമാരായി മുൻ തെലുങ്കാന യൂണിറ്റ് മേധാവി ബന്ദി സഞ്ജയ് കുമാര്‍, രാജ്യസഭാ എംപി രാധാ മോഹൻ അഗര്‍വാള്‍, അനില്‍ ആന്റണി എന്നിവരെ ഉള്‍പ്പെടുത്തിയ കേന്ദ്ര ഭാരവാഹികളുടെ പുതുക്കിയ കരട് പട്ടിക ശനിയാഴ്ചയാണു ബിജെപി പുറത്തിറക്കിയത്.