CrimeNEWS

ജിഷയുടെ കൊലയാളി അമീറുള്‍ ഇസ്ലാമുമായി അസഫാകിന് സാമ്യമേറെ; ലഹരിക്കടമികളായ ഇരുവരും കടുത്ത രതീവൈകൃതങ്ങള്‍ ഇഷ്ടപ്പെടിരുന്നു

എറണാകുളം: ആലുവയില്‍ അഞ്ചു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക് ആലത്തിന് കുപ്രസിദ്ധമായ കുറുപ്പംപടി ജിഷാ വധക്കേസ് പ്രതി അമീറുള്‍ ഇസ്ലാമുമായി സാദൃശ്യങ്ങള്‍ ഏറെ. അസഫാകും അമീറുളും വരുന്നത് ഏതാണ്ട് സമാനമായ പശ്ചാത്തിലത്തില്‍നിന്നാണ്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഏറെ പന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍നിന്നുള്ളവരാണ് രണ്ടു പേരും. ഇരുവരും ഗുരുതരമായ ലൈംഗീകവൈകൃതങ്ങള്‍ക്ക് അടിമയായിരുന്നു. സ്ഥിരം ലഹരി ഉപയോഗിച്ചിരുന്നവരാണ് രണ്ടു പേരും.

കടുത്ത് ലൈംഗീകവൈകൃതത്തിന് അടിമയായിരുന്നു അമീറുള്‍ മൃഗങ്ങളെപ്പോലും വെറുതെ വിട്ടിരുന്നില്ല. ജിഷയുടെ കൊലപാതകത്തിന് ഏതാനും മാസം മുന്‍പ് ഇയാള്‍ ആലുവയ്ക്കടുത്ത് പറമ്പില്‍ കെട്ടിയിരുന്ന ആടിനെ ലെംഗികമായി ഉപയോഗിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടിയിരുന്നു. തന്നെക്കാള്‍ 20 വയസ് കൂടുതലുള്ള ഒരു സ്ത്രീയെ ഇയാള്‍ വിവാഹം കഴിക്കുകയുമുണ്ടായി. അമീറിന്റെ അതേപ്രായത്തില്‍(20 വയസ്) ഉള്ള മകന്‍ ഇവര്‍ക്കുണ്ടായിരുന്നു.

Signature-ad

സമാനമായി അസഫാക്കിന്റെ പൂര്‍വകാല ചരിത്രം അന്വേഷിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബിഹാര്‍ പോലീസുമായി അന്വേഷണ സംഘം ബന്ധപ്പെട്ടു. ബിഹാറിലേക്ക് അന്വേഷണ സംഘം പോകും. അസഫാക് ആലത്തിന് ലൈംഗിക വൈകൃതം നിറഞ്ഞ വീഡിയോകള്‍ കാണുന്ന ശീലമുണ്ടായിരുന്നുവെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. മദ്യപിച്ചു റോഡില്‍ കിടക്കുന്നതും ആളുകളുമായി തര്‍ക്കമുണ്ടാക്കുന്നതും പതിവായിരുന്നുവെന്നും പോലീസ് പറയുന്നു.

അതേസമയം, അസഫാക്കിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ആലുവ മജിസ്ട്രേറ്റിന്റെ വീട്ടിലാണ് പ്രതിയെ ഹാജരാക്കിയത്. ആലുവ സബ് ജയിയില്‍ അടച്ചു. പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് പോലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്. ഏഴു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് ആവശ്യം. പോക്‌സോ കോടതി അപേക്ഷ പരി?ഗണിക്കും. കൊലപാതകം, പോക്സോ, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നിവ അടക്കം 9 വകുപ്പുകളാണ് അസഫാക്കിനെതിരെ എഫ് ഐ ആറില്‍ ചുമത്തിയിട്ടുള്ളത്.

പ്രാഥമിക ചോദ്യചെയ്യലില്‍ ഒറ്റയ്ക്കാണ് കുറ്റകൃത്യം ചെയ്തിരിക്കുന്നതെന്നാണ് അസഫാക്ക് പോലീസിന് മൊഴി നല്‍കിയിട്ടുള്ളത്. ഇയാള്‍ക്ക് വീട് എടുത്തു നല്‍കിയ മൂന്നു പേരെ പോലീസ് നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു. പിന്നീട് ഇവരെ വിട്ടയച്ചു. കുറ്റകൃത്യം നടത്തിയതിന് പ്രതിക്കു മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതടക്കം പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.

Back to top button
error: