KeralaNEWS

ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ അസ്ഫാക്ക് ബംഗ്ലാദേശ് സ്വദേശി

ആലുവ:അഞ്ചുവയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ അസ്ഫാക്ക് ബംഗ്ലാദേശ് സ്വദേശി എന്ന് സൂചന.കൊടും കുറ്റവാളി എന്ന സൂചനയും പൊലീസ് നല്‍കുന്നുണ്ട്.

ഇയാള്‍ ബംഗ്ലാദേശ് സ്വദേശിയാണെന്നും അതിര്‍ത്തി വഴിയെത്തി ഇന്ത്യയില്‍ നിന്ന് വ്യാജമായി ആധാര്‍ കാര്‍ഡ് സ്വന്തമാക്കി എന്നുമാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ എത്തും മുമ്ബാണ് ആധാര്‍ കാര്‍ഡ് ഉണ്ടാക്കിയതെന്നും പൊലീസ് സംശയിക്കുന്നു.

വെള്ളിയാഴ്ച മൂന്നുമണിയോടെയാണ് ആലുവ ഗ്യാരേജില്‍ നിന്ന് അഞ്ച് വയസുകാരി ചാന്ദ്നിയെ ഇയാൾ  തട്ടിക്കൊണ്ടുപോയതും കൊലപ്പെടുത്തിയതും.

Signature-ad

 അതേസമയം ആലുവ ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ചാന്ദ്നിയുടെ മൃതദേഹം ഇന്ന് കുട്ടി താമസിച്ചിരുന്ന വാടകവീട്ടിലും പഠിച്ചിരുന്ന സ്‌കൂളിലും പൊതുദര്‍ശനത്തിനായി എത്തിക്കും. ഇതിനുശേഷമാകും പഞ്ചായത്ത് ശ്മശാനത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

Back to top button
error: