പാര്‍വ്വതി വീണ്ടും സിനിമയിലേക്കോ? ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലാവുന്നു
ആദ്യകാല നായികമാരില്‍ പലരും സിനിമയിലേക്ക് തിരിച്ചുവന്നു കഴിഞ്ഞു. പണ്ടത്തെ പോലെ അമ്മ വേഷങ്ങളല്ല തിരിച്ചുവരുന്ന നായികമാരെ കാത്തിരിയ്ക്കുന്നത്. കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങള്‍ ഇതിനോടകം പലരും ചെയ്തു കഴിഞ്ഞു. ഇനിയും മടങ്ങിവരാതെ നില്ക്കുന്ന നടിമാരില്‍ ഒരാളാണ് പാര്‍വ്വതി ജയറാം. എല്ലാ അഭിമുഖങ്ങളിലും പാര്‍വ്വതി ഇനി അഭിനയിക്കില്ലേ എന്ന ചോദ്യം ജയറാമിന് നേരിടേണ്ടി വരാറുണ്ട്. അഭിനയം നിര്‍ത്തിയത് പാര്‍വ്വതിയുടെ സ്വന്ത ഇഷ്ടപ്രകാരമാണെന്ന് ജയറാമും പറയും.ആ തീരുമാനം പാര്‍വ്വതി മാറ്റിയോ, പാര്‍വ്വതി സിനിമയിലേക്ക് മടങ്ങി വരാന്‍ ഒരുങ്ങുകയാണോ.. നടിയുടെ പുതിയ ഇന്‍സ്റ്റഗ്രാം വീഡിയോയ്ക്ക് താഴെ ഏറ്റവും അധികം വരുന്ന കമന്റുകള്‍ ഇതാണ്. ഒരു പുതിയ തുടക്കം എന്നു പറഞ്ഞ് വര്‍ക്കൌട്ട് ചെയ്യുന്ന ഒരു വീഡിയോ പാര്‍വ്വതി ഇന്‍സ്റ്റ്ഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. മകന് കാളിദാസ് ജയറാമാണ് വീഡിയോ പകര്‍ത്തിയത്. ശരീരമൊക്കെ നന്നായി സിനിമിയലേക്ക് തിരിച്ചുവരാനുള്ള പുറപ്പാടാണോ ഇത് എന്ന് ചോദിച്ച് കമന്റുകളും വരാന്‍ തുടങ്ങി.
എന്നാല്‍, സിനിമയിലേക്ക് വരാന്‍ വേണ്ടിയല്ല, ബോഡി കൂടുതല്‍ ഫിറ്റാകാന്‍ വേണ്ടി വര്‍ക്കൌണ്ട് ആരംഭിച്ചതാണ്. അതിനെയാണ് പുതിയ തുടക്കം എന്നതു കൊണ്ട് ഉദ്ദേശിച്ചത് എന്നും കേള്‍ക്കുന്നു. ജയറാമും, കാളിദാസും എല്ലാം വര്ക്കൌട്ടിന്റെ കാര്യത്തില്‍ വളരെ ശ്രദ്ധിക്കുന്നവരാണ്. എന്നിട്ടും പാര്‍വ്വതി ഇതുവരെ ആ വഴി പോയിരുന്നില്ല. ഇപ്പോഴാണ് ഇങ്ങനെ പോയാല്‍ പോര എന്ന ചിന്തയില്‍ വര്‍ക്കൌണ്ട് ആരംഭിച്ചത്. എന്തായാലും ഈ തീരുമാനം നന്നായി. വൈകാതെ സിനിമയിലേക്കും പ്രതീക്ഷിക്കുന്നു എന്ന് ആരാധകര്‍ പറയുന്നു.
സജീവമായി നിന്ന കാലത്തു തന്നെ അഭിനയിക്കാന്‍ പാര്‍വ്വതിയ്ക്ക് മടിയായിരുന്നുവത്രെ. അമ്മയുടെ നിര്‍ബന്ധം കാരണമാണ് അഭിനയിച്ചത് എന്ന് പാര്‍വ്വതി തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ജയറാമുമായുള്ള വിവാഹത്തിന് ശേഷം അഭിനയം നിര്‍ത്താന്‍ പറ്റും എന്നതായിരുന്നുവത്രെ പാര്‍വ്വതിയുടെ ഏറ്റവും വലിയ സന്തോഷം. കല്യാണത്തിന് ശേഷം ചില വാരികകള്‍ക്ക് വേണ്ടി ഫോട്ടോഷൂട്ട് നടത്തി എന്നല്ലാതെ സിനിമയിലേക്കൊന്ന് എത്തി നോക്കയതുപോലുമില്ല. മക്കളെ വളര്‍ത്തുന്ന തിരക്കിലായിരുന്നുവത്രെ പാര്‍വ്വതി.