KeralaNEWS

പത്തനംതിട്ടയില്‍ ഉണ്ണിമുകുന്ദനെ സ്ഥാനാർത്ഥിയാക്കാൻ ബിജെപി നീക്കം

പത്തനംതിട്ട: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ ഉണ്ണിമുകുന്ദനെ സ്ഥാനാർത്ഥിയാക്കാൻ ബിജെപിയുടെ തിരക്കിട്ട നീക്കം.

ശബരിമല മുന്‍ നിര്‍ത്തി ഹിന്ദുവോട്ടുകള്‍ കേന്ദ്രീകരിക്കാനാണ്  ഉണ്ണിമുകുന്ദനെ സ്ഥാനാർഥി ആക്കുന്നത്.മാളികപ്പുറം സിനിമയും സംസ്ഥാന സർക്കാരിന്റെ അവാർഡ് വിവാദവുമെല്ലാം തങ്ങളെ തുണയ്ക്കുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ തവണ ഇവിടെ മത്സരിച്ച കെ. സുരേന്ദ്രന്‍ ഇക്കുറി മത്സരരംഗത്ത് ഉണ്ടാകില്ലെന്നും പ്രചരണത്തിന് ചുക്കാന്‍ പിടിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.ഉണ്ണിമുകുന്ദന്‍ എതിർപ്പ് പ്രകടിപ്പിച്ചാൽ കുമ്മനം രാജശേഖരനാകും പത്തനംതിട്ടയിലെ ബിജെപിയുടെ ലോക്സഭാ സ്ഥാനാർത്ഥി.

Signature-ad

കഴിഞ്ഞവര്‍ഷം ഉണ്ണി മുകുന്ദന്‍ നായകനായ ശബരിമല വിഷയമായ ‘മാളികപ്പുറം’ സിനിമ വന്‍ ഹിറ്റായി മാറിയിരുന്നു. ഈ സിനിമയിലെ ഉണ്ണിമുകുന്ദന്റെ പ്രതിച്ഛായയില്‍ ബിജെപി സംസ്ഥാന നേതൃത്വം പ്രതീക്ഷ വെയ്ക്കുന്നുണ്ട്. ഏപ്രില്‍ 24ന് കൊച്ചിയില്‍ സിനിമാതാരങ്ങളെയും പങ്കെടുപ്പിച്ച്‌ ബിജെപി നടത്തിയ യുവം പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഉണ്ണിമുകുന്ദന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

Back to top button
error: