ന്യൂഡല്‍ഹി: തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുൻമന്ത്രി കെ.ബാബു എം.എല്‍.എ സമര്‍പ്പിച്ച ഹര്‍ജിയില്‍ സി.പി.എം സ്ഥാനാര്‍ത്ഥി എം.സ്വരാജ് അടക്കം എതിര്‍കക്ഷികള്‍ക്ക് സുപ്രീംകോടതി നോട്ടീസയച്ചു.
തിരഞ്ഞെടുപ്പ് റദ്ദാക്കാൻ സ്വരാജ് സമര്‍പ്പിച്ച ഹര്‍ജി നിലനില്‍ക്കുമെന്ന ഹൈക്കോടതി കണ്ടെത്തലിനെതിരെയാണ് ബാബു സുപ്രീംകോടതിയെ സമീപിച്ചത്. രണ്ടാഴ്ചയ്ക്കകം എതിര്‍കക്ഷികള്‍ നിലപാട് അറിയിക്കണമെന്ന് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദ്ദേശിച്ചു. ആഗസ്റ്റ് 14ന് വിഷയം വീണ്ടും പരിഗണിക്കും.
മതചിഹ്നം ഉപയോഗിച്ച് കെ.ബാബു വോട്ടുപിടിച്ചെന്നും, തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമാണ് സ്വരാജ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് വോട്ട് പിടിച്ചിട്ടില്ലെന്നാണ് ബാബുവിന്റെ വാദം.തിരഞ്ഞെടുപ്പ് ഹര്‍ജികള്‍ ഫയല്‍ ചെയ്യുമ്ബോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ സ്വരാജ് പാലിച്ചില്ലെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ബാബു ചൂണ്ടിക്കാട്ടി.