KeralaNEWS

വടക്കൻ കേരളത്തിലെ നദികളിൽ മുതലകളുടെ സാന്നിധ്യം;വയനാട്ടിൽ കർഷകനെ മുതല തിന്നതായി സൂചന

വയനാട്:മഴ കനത്തതോടെ നദികളിലും മറ്റും മുതലകളുടെ സാന്നിധ്യമെന്ന് റിപ്പോർട്ട്.കഴിഞ്ഞ ദിവസം
പുഴയോരത്ത് പുല്ലരിയാൻ പോയ കര്‍ഷകനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത് ഇതിലേക്കാണ് വിരൽചൂണ്ടുന്നത്.
വയനാട് മീനങ്ങാടിയില്‍ കുണ്ടുവയല്‍ സ്വദേശി സുരേന്ദ്രൻ (55)നെയാണ് കാണാതായത്.ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു സംഭവം. കുണ്ടുവയല്‍ ഭാഗത്ത് പുല്ലരിയാൻ പോയ സുരേന്ദ്രനെ കാണാതാവുകയായിരുന്നു.
സുരേന്ദ്രനായുള്ള തിരച്ചില്‍  തുടരുകയാണ്.മുതലയോ ചീങ്കണ്ണിയോ അക്രമിച്ചതാണെന്നാണ്  സംശയം.സമീപത്ത് മുരണിയിലെ പുഴയില്‍ മുതലയെ കണ്ടെന്ന് നാട്ടുകാർ പറയുന്നു.ഫയര്‍ ഫോഴ്‌സും മീനങ്ങാടി പോലീസും ഗ്രാമപഞ്ചായത്ത് അധികൃതരും പള്‍സ് എമര്‍ജൻസി ടീം അംഗങ്ങളുടെയും നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്. മഴയെ തുടര്‍ന്ന് പുഴയില്‍ വെള്ളം കൂടുതലായതിനാല്‍  തിരച്ചില്‍ പ്രയാസകരമാണ്.
സുരേന്ദ്രനടക്കമുള്ള കര്‍ഷകര്‍ സ്ഥിരമായി പുല്ലരിയാൻ വരുന്നയിടത്താണ് ഇദ്ദേഹത്തെ കാണാതായിരിക്കുന്നതെന്നത് നാട്ടുകാരെയും ആശങ്കയിലാക്കുന്നുണ്ട്.

Back to top button
error: