KeralaNEWS

വൈക്കത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച വിമുക്തഭടൻ ‌ ഒളിവില്‍ 

കോട്ടയം :വൈക്കത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച വിമുക്തഭടനെ പിടികൂടാനാവാതെ പോലീസ്.ഇയാൾ ഹൈക്കോടതിയിൽ‍ മുൻകൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായാണ് വിവരം.

ദളിത് വിഭാഗത്തില്‍പ്പെട്ട നിര്‍ദ്ധന കുടുംബത്തിലെ പെണ്‍കുട്ടിയുടെ അസുഖ ബാധിതനായ പിതാവിനെ സഹായിക്കാനെന്ന വ്യാജേന അടുത്തുകൂടിയാണ് ടി.വി പുരം സ്വദേശിയായ വിമുക്തഭടൻ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

Signature-ad

കഴിഞ്ഞ നവംബര്‍ 22ന് അഷ്ടമി ഉത്സവത്തിനിടയില്‍ ജോത്സ്യൻ കൂടിയായ വിമുക്ത ഭടൻ തന്റെ കടയിലെത്തിയ പതിനഞ്ചുകാരിയെ ജ്യൂസ് നല്‍കി ബോധരഹിതയാക്കിയശേഷമാണ് പീഡിപ്പിച്ചത്. ബോധം വന്നപ്പോള്‍ കടയോട് ചേര്‍ന്ന മുറിയില്‍ പെണ്‍കുട്ടി കിടക്കുകയായിരുന്നുവെന്നാണ് മൊഴി. പിന്നീട് പെണ്‍കുട്ടിയുടെ നഗ്‌ന വീഡിയോയും ഫോട്ടോയും തന്റെ പക്കലുണ്ടെന്നും സംഭവം പുറത്ത് പറഞ്ഞാല്‍ അതെല്ലാം പുറത്തുവിടുമെന്നും വീട്ടുകാരെ അപായപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു.

എന്നാൽ പിറ്റേന്ന് സ്കൂളിലെത്തിയ പെൺകുട്ടി സഹപാഠികളോട് ഇക്കാര്യം പറഞ്ഞതോടെ ‍കുട്ടികൾ അദ്ധ്യാപകരെ വിവരം അറിയിക്കുകയും സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പൊലീസ് കേസെടുത്തിനെ തുടര്‍ന്ന് കോടതി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കേസെടുത്ത വിവരമറിഞ്ഞതോടെ പ്രതി ഒളിവില്‍ പോകുകയായിരുന്നു.

അതേ സമയം പൊലീസ് പ്രതിക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
യുവതി അപമാനിക്കപ്പെട്ട മറ്റൊരു സംഭവത്തില്‍ പരാതി ലഭിച്ചിട്ടും കേസെടുക്കാൻ വൈകിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് വൈക്കം പൊലീസ് സ്റ്റേഷനിലെ പ്രിൻസിപ്പല്‍ എസ്.ഐയേയും ഒരു എ.എസ്.ഐയേയും രണ്ട് സിവില്‍ പൊലീസ് ഓഫീസര്‍മാരേയും സസ്‌പെന്റ് ചെയ്തത്.

Back to top button
error: