ന്യൂഡൽഹി:ആറ് മാസത്തിനുള്ളിൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത് 87,026 പേർ എന്ന് കണക്കുകൾ.2023 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കണക്കാണിത്.
വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ആണ് ഇതു സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കിയത്. 2014 മുതല്‍ ഇതുവരെ 17.50 ലക്ഷത്തിലധികം പേര്‍ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതായും എസ് ജയശങ്കര്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞു.
2022ല്‍ 2,25,620 ഇന്ത്യക്കാരാണ് ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത്. 2021-ല്‍ 1,63,370 പേരും, 2020ല്‍ 85,256 ഇന്ത്യക്കാരും 2019ല്‍ 1,44,017 പേരും ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് രാജ്യം വിട്ടു. 2018 ല്‍, 1,34,5318, ഇന്ത്യക്കാരും പൗരത്വം ഉപേക്ഷിച്ചതായും വിദേശകാര്യ മന്ത്രി ലോക്സഭയെ അറിയിച്ചു.