NEWSPravasi

സലിം രാജിന് കൊല്ലം ജില്ലാ പ്രവാസി സമാജം യാത്രയയപ്പ് നല്‍കി

കുവൈറ്റ് സിറ്റി: പ്രവാസ ജീവിതമവസാനിപ്പിച്ചു ജന്മനാട്ടിലേക്ക് പോകുന്ന കുവൈറ്റിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ സജീവ സാന്നിദ്ധ്യവും കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് സ്ഥാപകാംഗവും മുന്‍ പ്രസിഡന്റും നിലവിലെ രക്ഷാധികാരിയുമായ കരുനാഗപ്പള്ളി സ്വദേശി സലിം രാജിന് യാത്രയയപ്പ് നല്‍കി.

പ്രസിഡന്റ് അലക്‌സ് മാത്യൂവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനം ദേവിക വിജി കുമാറിന്റെ പ്രാര്‍ത്ഥനാ ഗാനത്തോട് ആരംഭിച്ചു. അബ്ബാസിയ യൂണിറ്റ് ജോ.കണ്‍വീനര്‍ സജിമോന്‍ തോമസ് സ്വാഗതം ആശംസിച്ചു. കുവൈറ്റിലെ കലാ-സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ ബാബുജി ബത്തേരി ഉത്ഘാടനം ചെയ്ത സമ്മേളനത്തില്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ മനോജ് മാവേലിക്കര മുഖ്യ പ്രഭാഷണം നടത്തി.

Signature-ad

ജനറല്‍ സെക്രട്ടറി ബിനില്‍ ടി.ടി, രക്ഷാധികാരി ജോയ് ജോണ്‍ തുരുത്തിക്കര, വനിതാ വേദി ചെയര്‍പെഴ്‌സണ്‍ രന്‍ജനാ ബിനില്‍, ഉപദേശക സമതിയംഗം ലാജി ജേക്കബ്ബ്, കുട ജനറല്‍ കണ്‍വീനര്‍ ചെസില്‍ ചെറിയാന്‍ രാമപുരം, കണ്‍വീനര്‍ ഡോജി മാത്യൂ, ജയന്‍ സദാശിവന്‍ ബിജൂ ഗംഗാധരന്‍ (സാരഥി) അനിയന്‍കുഞ്ഞു പാപ്പച്ചന്‍ (വെല്‍ഫെയര്‍ കേരള), സുമേഷ് സുധാകരന്‍ (ടെക്‌സാസ് ), മുബാറക്ക് കാമ്പ്രത്ത് (ജി.കെ.പി ഏ ), അബ്ദുല്‍ വാഹിദ്, സജിമോന്‍, താരിഖ് അഹമ്മദ്, വത്സരാജ്, വര്‍ഗ്ഗീസ്, ലാജി എബ്രഹാം, നൈസാം റാവുത്തര്‍ അബ്ദുല്‍ നിയാസ്, സുഗതന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

സമാജത്തിന്റെ ഉപഹാരം ബാബുജി ബത്തേരിയും ജടായൂ ബീറ്റ്‌സിന്റെ ഉപഹാരം സിബി ജോസഫും, ജയ ബാബു , മിനി ജോയ് എന്നിവരും സലിം രാജിന് ഉപഹാരങ്ങള്‍ നല്‍കി. സലിം രാജ് മറുപടി പ്രസംഗം നടത്തി. ട്രഷറര്‍ തമ്പിലൂക്കോസ് നന്ദി പറഞ്ഞു, രാജി സുജിത് കോമ്പയറായിരുന്നു സെക്രട്ടറിമാരായ ഷഹീദ് ലബ്ബ, ബൈജൂ മിഥുനം, ലീവിന്‍ തോമസ്, പ്രമീള്‍ പ്രഭാകരന്‍, വൈസ് പ്രസിഡന്റ് അനില്‍കുമാര്‍ എന്നിവര്‍ നേത്യത്വം നല്‍കി. ദേവിക വിജി കുമാര്‍, ജടായു ബീറ്റ്‌സ് ഗാനമേളയും സദസിന് മിഴിവേകി.

 

Back to top button
error: