ഇംഫാൽ:മണിപ്പൂരിൽ സ്വാതന്ത്ര്യസമര സേനാനിയുടെ ഭാര്യയെ വീട്ടില്‍ പൂട്ടിയിട്ട് വീടിന് തീകൊളുത്തിക്കൊന്നു.
കാക്ചിങ് ജില്ലയിലെ സെരൗ ഗ്രാമത്തിലാണ് സ്വാതന്ത്ര്യസമര സേനാനിയുടെ വൃദ്ധയായ ഭാര്യയെ സായുധസംഘം വീട്ടില്‍ പൂട്ടിയിട്ട് വീടിന് തീകൊളുത്തിക്കൊന്നത്. മേയ് 28ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തറിയുന്നത്.
സ്വാതന്ത്ര്യസമര സേനാനി അന്തരിച്ച എസ്. ചുരാചന്ദ് സിങ്ങിന്റെ ഭാര്യ ഇബെടോംബിയെയാണ് (80) ആക്രമികള്‍ നിഷ്ഠുരമായി കൊലപ്പെടുത്തിയത്. മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമില്‍നിന്ന് ആദരം ഏറ്റുവാങ്ങിയയാളാണ് ചുരാചന്ദ് സിങ്.