IndiaNEWS

ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ ട്രെഡ്മില്ലില്‍നിന്ന് ഷോക്കേറ്റു; യുവ എഞ്ചിനീയര്‍ക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി: ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ ട്രെഡ്മില്ലില്‍ നിന്നും ഷോക്കേറ്റ യുവാവ് മരിച്ചു. 24 വയസ്സുകാരനായ സക്ഷം പൃതി ആണ് മരിച്ചത്. ഡല്‍ഹി രോഹിണി ഏരിയയിലെ ജിമ്മിലായിരുന്നു സംഭവം.

ബി ടെക് ബിരുദധാരിയായ സക്ഷം ഗുരുഗ്രാമിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനാണ്. രോഹിണി സെക്ടര്‍ 19ലെ താമസക്കാരനായ ഇദ്ദേഹം, സെക്ടര്‍ 15ലെ ജിംപ്ലെക്‌സ് ഫിറ്റ്‌നസ് സോണിലെ അംഗമായിരുന്നു.

Signature-ad

ട്രെഡ്മില്ലില്‍ ഓടുന്നതിനിടെ, ചൊവ്വാഴ്ച രാവിലെ 7.30ന് സക്ഷം കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ മരണകാരണം വൈദ്യുതാഘാതം ഏറ്റതാണ് എന്ന് വ്യക്തമായി.

തുടര്‍ന്ന് സംഭവത്തില്‍ കേസെടുത്ത പോലീസ് ജിം മാനേജര്‍ അനുഭവ് ദഗ്ഗലിനെ അറസ്റ്റ് ചെയ്തു. മനപ്പൂര്‍വമല്ലാത്ത നരഹത്യ, യന്ത്രഭാഗങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്യല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

 

 

 

 

 

 

Back to top button
error: