CrimeNEWS

കോളിംഗ് ബെല്‍ അടിച്ചതിന് മൂന്ന് കുട്ടികളെ കാറിടിച്ച് കൊലപ്പെടുത്തി; ഇന്ത്യന്‍ വംശജന് ആജീവനാന്ത തടവ്

ന്യൂയോര്‍ക്ക്: കൗമാരക്കാരായ മൂന്ന് ആണ്‍കുട്ടികളെ കാറിടിച്ച് കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജന് ആജീവനാന്ത തടവ്. വീടിന്റെ കോളിംഗ് ബെല്‍ അടിച്ച് പ്രാങ്ക് ചെയ്തതില്‍ പ്രകോപിതനായാണ് കാലിഫോര്‍ണിയയില്‍ താമസിക്കുന്ന അനുരാഗ് ചന്ദ്ര (45) കൊലപാതകം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.

2020 ജനുവരി 19ന് രാത്രി ടെമെസ്‌കാല്‍ കാന്യോണ്‍ റോഡിലാണ് സംഭവം നടന്നത്. 16 വയസുള്ള മൂന്ന് ആണ്‍കുട്ടികള്‍ കൊല്ലപ്പെടുകയും മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഈ കുട്ടികള്‍ പ്രതിയുടെ വീട്ടില്‍ ചെന്ന് കോളിംഗ് ബെല്ല് അടിച്ച് പ്രാങ്ക് ചെയ്യുകയായിരുന്നു.

Signature-ad

അനുരാഗ് വാതില്‍ തുറന്നപ്പോള്‍ ഇവര്‍ തങ്ങളുടെ കാറുമായി രക്ഷപ്പെട്ടു. ഇതില്‍ പ്രകോപിതാനായ പ്രതി തന്റെ കാറെടുത്ത് അവരെ പിന്തുടരുകയും അവരുടെ വാഹനത്തെ ഇടിച്ച് വീഴ്ത്തുകയുമായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കൊലപാതകം, കൊലപാതകശ്രമം തുടങ്ങി ഒന്നിലധികം കുറ്റങ്ങളായിരുന്നു അനുരാഗ് ചന്ദ്രയ്‌ക്കെതിരേ ചുമത്തിയിരുന്നത്. സംഭവം നടന്ന് മൂന്ന് വര്‍ഷത്തിന് ശേഷമാണ് കേസില്‍ കോടതി ശിക്ഷ വിധിച്ചത്.

Back to top button
error: