IndiaNEWS

ഇന്ത്യയിലെത്തിയതിൽ ദുരൂഹത, സീമ ഓണ്‍ലൈന്‍ ഗെയിമിലൂടെ ബന്ധപ്പെട്ടത് നിരവധി ഇന്ത്യന്‍ യുവാക്കളെ

ന്യൂഡൽഹി: പാക്കിസ്ഥാൻ യുവതി ഇന്ത്യയിലെത്തിയതിൽ ദുരൂഹത. സീമ ഓണ്‍ലൈന്‍ ഗെയിമിലൂടെ ബന്ധപ്പെട്ടത് നിരവധി ഇന്ത്യന്‍ യുവാക്കളെ എന്ന് വിവരം.
പാകിസ്ഥാന്‍ സൈന്യവുമായും സീമയ്ക്ക് ബന്ധമുണ്ട്.

കാമുകൻ സച്ചിൻ മീണയെ വിവാഹം ചെയ്യുന്നതിന് സീമ ഹൈദര്‍ എന്ന പാക് യുവതി കഴിഞ്ഞ മാസമാണ് ഇന്ത്യയിലെത്തിയത്. ഇവരും മക്കളും യുവാവിനൊപ്പം താമസമാക്കുകയും ചെയ്തു.എന്നാൽ പാക് യുവതി ഇന്ത്യയിലെത്തിയ സംഭവത്തില്‍ ദുരൂഹതകള്‍ ഏറെയാണ്.

യുവതിയുടെ കുടുംബാംഗങ്ങളെ സംബന്ധിച്ചും യുവതിയുടെ കൈവശമുള്ള തിരിച്ചറിയല്‍ രേഖ സംബന്ധിച്ചും നിരവധി ദുരൂഹതകളുണ്ടെന്നാണ് ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. സീമ പബ്ജി എന്ന ഓണ്‍ലൈൻ ഗെയിം വഴി ഇന്ത്യയിലെ നിരവധി യുവാക്കളുമായി ബന്ധം പുലര്‍ത്തിയിരുന്നു.

Signature-ad

യുവതിയുടെ കൈവശമുള്ള ജനന സര്‍ട്ടിഫിക്കറ്റ് അടുത്തിടെ നല്‍കിയതാണെന്നതും സംശയാസ്പദമാണ്. ഇതിനിടയിലാണ് യുവതിക്ക് പാക് പട്ടാളവുമായുള്ള ബന്ധം സംബന്ധിച്ച വിവരങ്ങളും പുറത്തുവരുന്നത്. സീമയുടെ സഹോദരനും ബന്ധുവും പാക് സേനാംഗങ്ങളാണ്.

പൊലീസ് ചോദ്യം ചെയ്യലിനിടയില്‍ സഹോദരൻ പാക് സേനയിലുള്ളതായും എന്നാല്‍ നിലവില്‍ സേനയിലുണ്ടോയെന്ന് അറിവില്ലെന്നുമായിരുന്നു സീമ പ്രതികരിച്ചത്. എന്നാല്‍ സീമ ഹൈദറിൻറെ സഹോദരൻ ആസിഫ് ഇപ്പോഴും സേനയിലുണ്ടെന്നും അമ്മാവനായ ഗുലാം അക്ബറും പാക് സേനാംഗമാണെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

സീമയുടെ തിരിച്ചറിയല്‍ രേഖ വിതരണം ചെയ്ത സമയവും പൊലീസിനെ സംശയത്തിന് ബലം നല്‍കുന്നുണ്ട്. ജനന സമയത്ത് ലഭ്യമാകുന്ന തിരിച്ചറിയില്‍ രേഖ സീമയ്ക്ക് നല്‍കിയിരിക്കുന്ന തിയതി 2022 സെപ്തംബര്‍ 20നാണ്. പാക് തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കാനുണ്ടായ കാലതാമസവും ഉത്തര് പ്രദേശ് എടിഎസ് അന്വേഷിക്കുന്നുണ്ട്. നിലവില്‍ ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ സച്ചിൻ മീണയെന്ന കാമുകനൊപ്പമാണ് സീമ ഹൈദറും മക്കളും താമസിക്കുന്നത്.

അതേസമയം കാമുകനെ കാണാന്‍ ബംഗ്ലാദേശിൽ നിന്നും മറ്റൊരു യുവതി യുപിയിലെത്തി.പബ്ജിയിലൂടെ പരിചയപ്പെട്ട കാമുകനെ കാണാന്‍ ഇന്ത്യയിലെത്തിയ പാക് യുവതി സീമ ഹൈദറുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ ചൂടണയും മുന്‍പാണ് അതിര്‍ത്തി കടന്ന് മറ്റൊരു യുവതി കൂടി ഇന്ത്യയിലെത്തിയത്.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുപി,മൊറാദാബാദ് സ്വദേശിയായ അജയിനെ കാണാനാണ്  ബംഗ്ലാദേശില്‍ നിന്നുള്ള യുവതി ഇന്ത്യയിലെത്തിയത്.

11 വയസുള്ള മകള്‍ ഹലീമയ്‌ക്കൊപ്പം അജയ്‌യെ വിവാഹം കഴിക്കാൻ യുവതി മൊറാദാബാദിലേക്ക് പോയി ഹിന്ദുമതം സ്വീകരിച്ചതായി യുവാവിന്‍റെ മാതാവ് സുനിത പറഞ്ഞു. മൊറാദാബാദില്‍ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയാണ് അജയ്.

Back to top button
error: