CrimeNEWS

വീട്ടില്‍ക്കയറി യുവതിയുടെ മുഖത്ത് കടിച്ചു, വസ്ത്രം വലിച്ചുകീറി; പ്രതി മണിക്കൂറുകള്‍ക്കകം പിടിയില്‍

കോഴിക്കോട്: പൂളപ്പൊയിലില്‍ വീട്ടില്‍ക്കയറി യുവതിയുടെ മുഖത്ത് കടിക്കുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്ത പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി മുക്കം പോലീസ്. മണാശ്ശേരി തൂങ്ങാംപുറം സ്വദേശി വടക്കേക്കര ലുബിനാണ് (34) പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം.

പ്രതി ലുബിന്‍

വീട്ടിലെ കോളിങ്ബെല്‍ അടിച്ചതുകേട്ട് വാതില്‍ തുറന്ന യുവതിയെ പ്രതി ആക്രമിക്കുകയായിരുന്നു. മുഖത്ത് കടിക്കുകയും വസ്ത്രം വലിച്ചുകീറാന്‍ ശ്രമിക്കുകയും ചെയ്തതോടെ യുവതി ബഹളംവെച്ചു. ഇതോടെ പ്രതി ഓടിരക്ഷപ്പെട്ടു.

Signature-ad

യുവതിയില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണമാരംഭിച്ച പോലീസ് ശനിയാഴ്ച ഉച്ചയോടെ പ്രതിയെ തൂങ്ങാംപുറം അങ്ങാടിയില്‍വെച്ച് പിടികൂടുകയായിരുന്നു. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മുന്‍വൈരാഗ്യമാണ് ആക്രമണത്തിനുപിന്നിലെന്ന് മുക്കം പോലീസ് അറിയിച്ചു.

 

Back to top button
error: