FeatureLIFE

കണ്ണുകാണാത്ത മകൾക്കും പ്രായമായ അമ്മയ്ക്കും തുണയായി ഇരിങ്ങാലക്കുടയിലെ കാട്ടൂർ ജനമൈത്രി പൊലീസ്

തൃശൂർ: കണ്ണുകാണാത്ത മകൾക്കും പ്രായമായ അമ്മയ്ക്കും തുണയായി ഇരിങ്ങാലക്കുടയിലെ കാട്ടൂർ ജനമൈത്രി പൊലീസ്. താണിശേരി കാവുപുര സ്വദേശി 75 വയസുള്ള പുഷ്പ, കണ്ണു കാണാത്ത 52 വയസുള്ള മകൾ ബിന്ദു എന്നിവർക്കാണ് അവശതയിൽ തുണയായി കാട്ടൂർ ജനമൈത്രി പൊലീസ് എത്തിയത്. പ്രായാധിക്യത്തിലും കണ്ണുകാണാത്ത മകളെ പുഷ്പയാണ് സംരക്ഷിച്ചിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച പുഷ്പ വീട്ടിൽ വീണതിനെ തുടർന്ന് നട്ടെല്ലിന് പരുക്കേൽക്കുകയും ചെയ്തു. എഴുന്നേൽക്കാൻ പോലും കഴിയാതെ കിടപ്പിലായ പുഷ്പയെ പാലിയേറ്റീവ് പ്രവർത്തകരാണ് ചികിത്സിച്ചിരുന്നത്. ബന്ധുകൾ ഇല്ലാതെ ഒറ്റപ്പെട്ട ഈ കുടുംബത്തിന് ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥയായിരുന്നു.

Signature-ad

കാറളം പഞ്ചായത്തംഗം രഞ്ജിനി അറിയിച്ചതനുസരിച്ച് കാട്ടൂർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ജയേഷ് ബാലന്റെ നേതൃത്വത്തിൽ ജനമൈത്രി സംഘം സ്ഥലത്തെത്തുകയും ഇവരെ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു. ഇവരെ പുനരധിവസിപ്പിക്കുന്നതിന്റെയും തുടർച്ചികിത്സയുടെയും ഭാഗമായി തണൽ അഗതിമന്ദിരത്തിലേക്ക് മാറ്റി. ജനമൈത്രി ബീറ്റ് ഓഫീസർ ധനേഷ്, ജനമൈത്രി അംഗങ്ങളായ നസീർ നവീനാസ്, മജീബ് എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

Back to top button
error: