Life StyleNEWS

ആദ്യം ഗര്‍ഭിണിയാണെന്നു വെളിപ്പെടുത്തി; പിന്നാലെ പങ്കാളിയെയും

ടി ഇല്യാന ഡിക്രൂസ് തന്റെ ജീവിത പങ്കാളിയുടെ ചിത്രം പുറത്തുവിട്ടു. ഇരുവരും ഒരുമിച്ചുപോയ ഡെയ്റ്റ് നൈറ്റിന്റെ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. ഇല്യാന ചുവപ്പ് നിറം വസ്ത്രം അണിഞ്ഞപ്പോള്‍ ബ്‌ളാക്ക് ഷര്‍ട്ടാണ് ബോയ്ഫ്രണ്ടിന്. താടിക്കാരനായ ജീവിത പങ്കാളിയുടെ പേര് ഇല്യാന വെളിപ്പെടുത്തിയിട്ടില്ല.

മൂന്ന് മാസങ്ങള്‍ക്കു മുന്‍പാണ് താന്‍ ഗര്‍ഭിണിയാണെന്ന കാര്യം ഇലിയാന വെളിപ്പെടുത്തിയത്. ”കമിങ്ങ് സൂണ്‍, എന്റെ പ്രിയപ്പെട്ട കുഞ്ഞിനായി കാത്തിരിക്കുന്നു,” എന്നാണ് കുഞ്ഞുടുപ്പുകളുടെ ചിത്രങ്ങള്‍ പങ്കുവച്ച് ഇലിയാന കുറിച്ചത്.

Signature-ad

പ്രഗ്‌നന്‍സി യാത്രയിലെ തന്റെ ചിത്രങ്ങളും പങ്കാളിയെ അഭിനന്ദിച്ച് കൊണ്ടുള്ള കുറിപ്പുകളും ഇലിയാന പങ്കുവച്ചിരുന്നു. ”ഇങ്ങനെയൊരു അനുഭവം ഒരിക്കലും ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചതല്ല, ഇത്തരത്തിലൊരു യാത്ര അനുഭവിക്കാന്‍ ഭാഗ്യ ലഭിച്ചതില്‍ സന്തോഷം തോന്നുന്നു. നമ്മുടെ ഉള്ളില്‍ ഒരു ജീവന്‍ വളരുന്നത് എങ്ങനെ വര്‍ണിയ്ക്കണമെന്ന് എനിക്കറിയില്ല. നിനക്കായ് ഒരോ ദിവസവും ഞാന്‍ കാത്തിരിക്കുകയാണ്. എന്നാല്‍ അതി കഠിനമായ ദിനങ്ങളുമുണ്ട്. ‘

‘ഞാന്‍ വളരെയധികം ബുദ്ധിമുട്ടുന്ന ദിവസങ്ങളില്‍ എനിക്ക് താങ്ങായി ഈ മനുഷ്യനുണ്ടാകും. ഞാന്‍ തകരുകയാണെന്ന് തോന്നുന്ന നിമിഷങ്ങളിലെല്ലാം അദ്ദേഹം എന്നെ ചേര്‍ത്തുപ്പിടിച്ചു. എന്റെ കണ്ണുനീര്‍ തുടച്ചു. എന്നെ പൊട്ടിച്ചിരിപ്പിക്കാനായി തമാശകള്‍ പറഞ്ഞു. ഇപ്പോള്‍ ചുറ്റുമുള്ളതെല്ലാം കാഠിന്യമുള്ളതായി എനിക്ക് തോന്നാറില്ല,” പങ്കാളിയെ പറ്റി ഇലിയാന കുറിച്ചതിങ്ങനെയായിരുന്നു. ബാദ്ഷാ, ഗോള്‍ഡ്കാട്ട്‌സിലെ സാബ് ഗസാബ് ഗാനം എന്നിവയിലാണ് ഇലിയാന അവസാനമായി അഭിനയിച്ചത്.

Back to top button
error: