CrimeNEWS

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് വിധവയുടെ വീട്ടില്‍ അതിക്രമം; പിടിയിലായത് പരാതിക്കാരിയുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി

എറണാകുളം: മുവാറ്റുപുഴ മേക്കടമ്പില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് വിധവയുടെ വീട്ടില്‍ അതിക്രമിച്ചുകയറി ആക്രമണം നടത്തിയ കേസില്‍ പ്രതി പിടിയില്‍. കാലടി സൗത്ത് വെള്ളാരപ്പിള്ളി അമ്മുപ്പിള്ളി സുനില്‍ രാമന്‍കുട്ടി (51)യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. പരാതികാരിയുടെ മൊബൈല്‍ഫോണ്‍ തട്ടികൊണ്ടുപോയതിന് കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രതിയെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ആ കേസില്‍ ജാമ്യം ലഭിച്ച ശേഷമാണ് ഇപ്പോഴത്തെ കുറ്റകൃത്യത്തില്‍ ഇയാള്‍ വീണ്ടും ഏര്‍പെട്ടത്. ഇപ്പോഴത്തെ കേസിന് ആസ്പദമായ സംഭവത്തിനു ശേഷം മുങ്ങിയ പ്രതി കോഴിക്കോട് ജില്ലയിലെ മുക്കം, മലപ്പുറം ജില്ലയിലെ എടപ്പാള്‍, പാലക്കാട് ജില്ലയിലെ മങ്കര എന്നിവിടങ്ങളില്‍ വ്യാജ വിലാസവും പേരും പറഞ്ഞ് ഒളിവില്‍ താമസിച്ചു വരികയായിരുന്നു.

Signature-ad

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ മുങ്ങി നടന്ന പ്രതിയെ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ വൈദ്യപരിശോധനക്കുശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: