
മലപ്പുറം: വേങ്ങരയിൽ സ്പെയർ പാർട്സ് കടയുടെ മറവിൽ നടത്തിവന്നിരുന്ന ലഹരി കച്ചവടം പിടിയിൽ. സ്പെയർ പാർട്സ് കടയുടെ മറവിൽ എംഡിഎംഎ കച്ചവടം നടത്തിവന്നിരുന്ന ഉടമയാണ് പിടിയിലായത്. ചൂരൽമല ഹംസ ( 44 ) എന്ന കടയുടമ ആണ് പിടിയിലായത്. വേങ്ങര കൂരിയാട് ഭാഗത്ത് ഇയാളുടെ കടക്ക് സമീപം കാറിൽ നിന്നാണ് എംഡിഎംഎ യുമായി പിടികൂടിയത്. കടയിൽ സ്പെയർ പാർട്സ് വാങ്ങാനെന്ന വ്യാജേനയാണ് ആളുകൾ ലഹരി വാങ്ങുന്നതിന് ഇയാളെ സമീപിച്ചിരുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. കടയിൽ വെച്ചും പുറത്ത് വാഹനങ്ങളിൽ കറങ്ങിയും ഇയാൾ എംഡിഎംഎ വിൽപ്പന നടത്താറുണ്ടെന്നാണ് വ്യക്തമാകുന്നത്.






