IndiaNEWS

ദില്ലി ഓർഡിനൻസിനെതിരായ നീക്കത്തിൽ കോൺഗ്രസ് പിന്തുണ അറിയിച്ചതോടെ ആംആദ്മി പാർട്ടി അയയുന്നു; നാളെ ബംഗലുരുവിൽ തുടങ്ങുന്ന പ്രതിപക്ഷ യോഗത്തിൽ ആപ് പങ്കെടുക്കും

ദില്ലി: ദില്ലി ഓർഡിനൻസിനെതിരായ നീക്കത്തിൽ കോൺഗ്രസ് പിന്തുണ അറിയിച്ചതോടെ കടുത്ത നിലപാടിൽ നിന്ന് ആംആ്ദ്മി പാർട്ടി അയയുന്നു. നാളെ ബംഗലുരുവിൽ തുടങ്ങുന്ന പ്രതിപക്ഷ യോഗത്തിൽ ആപ് പങ്കെടുക്കും.

ദില്ലി ഓർഡിനൻസ് വിഷയത്തിലെ കോൺ്ഗ്രസിൻറെ മൗനം പ്രതിപക്ഷ നീക്കങ്ങൾക്കൊപ്പം ചേർന്ന ആപിനെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. ബംഗലുരു യോഗത്തിന് മുൻപ് നിലപാട് അറിയിച്ചില്ലെങ്കിൽ ഇനിയങ്ങോട്ട് പ്രതിപക്ഷ സഖ്യത്തിനില്ലെന്ന് ആപ് മുന്നറിയിപ്പും നൽകി. ഒടുവിൽ ഇന്നലെ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന പാർലമെൻറി പാർട്ടി യോഗത്തിൽ ദില്ലി ഓർഡിനനൻസിനെ എതിർത്ത് ആംആദ്മി പാർട്ടിക്കൊപ്പം നിൽക്കാൻ കോൺഗ്രസ് തീരുമാനിച്ചു. ഇതോടെ അയഞ്ഞ ആംആദ്മി പാർട്ടി നാളെ തുടങ്ങുന്ന യോഗത്തിൽ പങ്കെടുക്കാനും തുടർന്നങ്ങോട്ട് സഖ്യത്തിനൊപ്പം നീങ്ങാനും തീരുമാനിച്ചു.

Signature-ad

തുറന്ന ചർച്ചകൾക്ക് കൂടി വേദിയൊരുക്കാൻ സോണിയ ഗാന്ധി സംഘടിപ്പിക്കുന്ന അത്താഴ വിരുന്നിലും ആംആദ്മി പാർട്ടി നേതാക്കൾ പങ്കെടുക്കും. ദില്ലിയിൽ പ്രളയക്കെടുതി തുടരുന്നതിനാൽ മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ പങ്കെടുക്കാൻ സാധ്യത കുറവാണ്. അങ്ങനെയെങ്കിൽ പ്രതിനിധികളെ അയക്കും. കഴിഞ്ഞ യോഗത്തിൽ കെജരിവാളിനൊുപ്പം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും, മന്ത്രി രാഘവ് ഛദ്ദയും പങ്കെടുത്തിരുന്നു.യോഗത്തിലെ നിലപാട് ചർച്ച ചെയ്യാൻ ആംആദ്മി പാർട്ടിയുടെ രാഷ്ട്രീയ കാര്യസമിതി വൈകുന്നേരം യോഗം ചേരും.

അതേ സമയം പ്രതിപക്ഷ പാർട്ടികൾ രണ്ടാമതും യോഗം ചേരുമ്പോൾ മറുതന്ത്രങ്ങൾ ആലോചിക്കാൻ ബിജെപിയും നീക്കും തുടങ്ങി. പ്രധാനമന്ത്രി മുഴവൻ സമയവും പങ്കെടുക്കുന്ന എൻഡുിഎ യോഗം ചൊവ്വാഴ്ച ചേരും. അജിത് പവറിൻറെ എൻസിപി, ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാമി മോർർച്ചയടക്കം 19 സഖ്യ കക്ഷികളെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മണിപ്പൂർ കലാപം, ഏക സിവിൽ കോഡ് തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷം പാർലമെൻറിൽ നിലപാട് കടുപ്പിക്കുമ്പോൾ മറുതന്ത്രങ്ങൾ മെനയാൻ കൂടിയാണ് ബിജെപിയുടെ നീക്കം.

Back to top button
error: