രണ്ടു വിത്യസ്ത കൊലപാതക കേസുകളിലായി ജയിലില്‍ എത്തിയ കുറ്റവാളികള്‍, പരോളില്‍ പുറത്തിറങ്ങി, വിവാഹിതരായി.പശ്ചിമ ബംഗാളിലെ ബര്‍ധമാനില്‍ നിന്നുള്ളതാണ് വേറിട്ട പ്രണയ കഥ.
അസം സ്വദേശിയായ അബ്ദുള്‍ ഹസിമും പശ്ചിമ ബംഗാള്‍ സ്വദേശിനിയായ ഷഹ്നാര ഖാതൂനും കൊലപാതക്കേസില്‍ ശിക്ഷിക്കപ്പെട്ടാണ് ബര്‍ധമാനിലെ ജയിലില്‍ എത്തുന്നത്.അബ്ദുള്‍ ഹസിമിന് 8 വര്‍ഷത്തെ ശിക്ഷയും ഷഹ്നാര ഖാതൂന്‍ ആറ് വര്‍ഷത്തെ ശിക്ഷയും ലഭിച്ചാണ് ഇവിടെ എത്തുന്നത്. ജയില്‍ വച്ച് ഇവര്‍ പരിചയപ്പെടുകയും സുഹൃത്തുക്കളാവുകയും ചെയ്തു. സുഹൃത് ബന്ധം പ്രണയത്തിലേക്ക് വഴിമാറിയതോടെ ഇരുവരും പരോളിന് അപേക്ഷിക്കുകയായിരുന്നു.സംഭവം അറിഞ്ഞതോടെ ജയിലധികൃതർ ഇവർക്ക് പരോളും അനുവദിച്ചു.
കുടുംബാഗങ്ങളെ വിവരം അറിയിച്ച ശേഷമായിരുന്നു ഇവര്‍ വിവാഹിതരാവാന്‍ തീരുമാനിച്ചത്. ബുധനാഴ്ചയാണ് ഇരുവരും അഞ്ച് ദിവസത്തെ പരോളിന് പുറത്തിറങ്ങുന്നത്. പിന്നാലെ ഇവര്‍ മുസ്ലിം വിശ്വാസമനുസരിച്ച് ബര്‍ധമാനിലെ കുസുംഗ്രാമില്‍ വച്ച് വിവാഹിതരായി പരോള്‍ കാലാവധി അവസാനിക്കുന്നതോടെ ഇവര്‍ക്ക് തിരികെ ജയിലിലേക്ക് മടങ്ങേണ്ടി വരും.