IndiaNEWS

തന്നെ ആക്രമിച്ച പുലിയെ സാഹസികമായി കീഴ്‌പ്പെടുത്തി വനം വകുപ്പ് ഓഫീസിലെത്തിച്ച യുവാവിനെതിരെ കേസെടുത്ത് വനംവകുപ്പ് 

ബംഗളൂരു:തന്നെ ആക്രമിച്ച പുലിയെ സാഹസികമായി കീഴ്‌പ്പെടുത്തി ബൈക്കില്‍ കെട്ടിയിട്ട് വനം വകുപ്പിന്റെ ഓഫീസിലെത്തി കൈമാറി യുവാവ്. കര്‍ണാടകയിലെ ഹാസൻ ജില്ലയില്‍ ബാഗിവാലു ഗ്രാമത്തില്‍ ജൂലൈ 14നാണ് സംഭവം.
ബാഗിവാലു ഗ്രാമത്തിലെ താമസക്കാരനായ മുത്തുവാണ് പുള്ളിപ്പുലിയെ അതിസാഹസികമായി കീഴ്‌പ്പെടുത്തി മോട്ടോര്‍ ബൈക്കില്‍ കെട്ടിയിട്ട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്.

കൃഷിയിടത്തില്‍ കീടനാശിനി തളിക്കാനെത്തിയ മുത്തുവിനെ മരത്തില്‍ ഇരുന്ന പുള്ളിപ്പുലി ആക്രമിക്കുകയായിരുന്നു. എന്നാല്‍ മനോധൈര്യം കൈവിടാതെ യുവാവ് പുള്ളപ്പുലിയെ നേരിടുകയായിരുന്നു.

 

Signature-ad

ഏറ്റുമുട്ടലില്‍ യുവാവിനും പുലിക്കും പരിക്കേറ്റിരുന്നു. പരിക്കേറ്റ പുലിക്ക് മതിയായ ചികിത്സ നല്‍കി കാട്ടില്‍ വിട്ടയച്ചുവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പരിക്കേറ്റ മുത്തു സര്‍ക്കാര്‍ ജയചാമരാജേന്ദ്ര ആശുപത്രിയില്‍ ചികിത്സയിലാണ്.അതേസമയം പുലിയെ ഉപദ്രവിച്ചതിൽ ഇയാൾക്കെതിരെ വനംവകുപ്പ് കേസെടുത്തിട്ടുണ്ട്.

Back to top button
error: