ലക്നൗ: പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഉത്തര്‍പ്രദേശിന് 1.44 ലക്ഷം വീടുകള്‍ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍.
ഗ്രാമീണ നിവാസികള്‍ക്ക് കൂടുതല്‍ വീട് നല്‍കാനുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അഭ്യര്‍ത്ഥനയിലാണ് സംസ്ഥാനത്തിന് അധിക വീടുകള്‍ സര്‍ക്കാര്‍ അനുവദിച്ചത്. ഇതോടെ സംസ്ഥാനത്ത് പിഎം ആവാസ് യോജന പ്രകാരം പൂര്‍ത്തീകരിക്കുന്ന വീടുകളുടെ എണ്ണം 21,68,574 ആയി ഉയരും.
2023 മെയ് 18-നായിരുന്നു അധിക വീടുകള്‍ അനുവദിക്കാൻ കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തോട് യുപി മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടല്‍. അനുവദിച്ചിരിക്കുന്ന വീടുകളില്‍ 60 ശതമാനവും പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് സംസ്ഥാനം നീക്കിവെക്കേണ്ടതുണ്ടെന്നും ഒരു മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കണമെന്നും കേന്ദ്ര ഗ്രാമവികസന മന്ത്രാലയം അറിയിച്ചു.