KeralaNEWS

സി.പി.എം. സെമിനാറിലെ ഇ.പിയുടെ അസാന്നിധ്യം; അതൃപ്തി പരസ്യമാക്കി ഗോവിന്ദന്‍

കോഴിക്കോട്: ഏകസിവില്‍ കോഡ് വിഷയത്തില്‍ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ നിന്ന് ഇപി ജയരാജന്‍ വിട്ടുനില്‍ക്കുന്നതില്‍ അതൃപ്തി പ്രകടമാക്കി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇപി ജയരാജന്‍ വിട്ടുനില്‍ക്കുന്നതിന്‍െ്‌റ എന്തിനെന്ന് അറിയില്ല. അത് അദ്ദേഹത്തോട് തന്നെ ചോദിക്കണം. സെമിനാറിലേക്ക് എല്‍ഡിഎഫ് കണ്‍വീനറെ പ്രത്യേകം ക്ഷണിക്കേണ്ടതില്ലെന്നും സിപിഎം പ്രതിനിധി എന്ന പേരില്‍ പ്രത്യേകിച്ച് പങ്കെടുക്കേണ്ടതില്ലെന്നും എംവി ഗോവിന്ദന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

പാര്‍ട്ടിയാണ് സെമിനാര്‍ പങ്കെടുപ്പിച്ചത്. പാര്‍ട്ടി തീരുമാനം എല്ലാവര്‍ക്കും ബാധകമാണ്. കോഴിക്കോട് സെമിനാറില്‍ പങ്കെടുക്കേണ്ട ആളുകളെ തീരുമാനിച്ചത് സ്വാഗതസംഘമാണെന്നും ഗോവിന്ദന്‍ പറഞ്ഞു.

Signature-ad

ഏകസിവില്‍ കോഡ് വിഷയത്തില്‍ നിരവധി പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. എല്ലാവരും ഇവിടെ തന്നെ പങ്കെടുക്കേണ്ടതില്ല. നേരത്തെ ജയരാജന്‍ ജാഥയില്‍ നിന്ന് വിട്ടുനിന്നെന്ന് വാര്‍ത്ത കൊടുത്തവരാണ് നിങ്ങള്‍. എന്നിട്ട് ജയരാജന്‍ ജാഥയില്‍ പങ്കെടുത്തില്ലേയെന്നും ഗോവിന്ദന്‍ ചോദിച്ചു. ഇത് എല്‍ഡിഎഫ് പരിപാടിയല്ലെന്നും ഇതില്‍ ആവശ്യമില്ലാത്ത വിവാദം ഉണ്ടാക്കേണ്ടതില്ലെന്നും ഗേവിന്ദന്‍ പറഞ്ഞു.

കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും തിരുവമ്പാടി മുന്‍ എംഎല്‍എയും കര്‍ഷക സംഘം ജില്ലാ നേതാവുമായ ജോര്‍ജ് എം തോമസിനെ പാര്‍ട്ടിയില്‍ നിന്ന് ഒരുവര്‍ഷത്തേക്ക് സസ്പെന്റ് ചെയ്തതായും പോഷക സംഘടനകള്‍ അടക്കമുള്ളവയുടെ ഭാരവാഹിത്വത്തില്‍ നിന്നും ജോര്‍ജിനെ നീക്കാന്‍ തീരുമാനിച്ചതായും ഗോവിന്ദന്‍ പറഞ്ഞു. ഇത് സംഘടനാ നടപടിയാണ്. ഇതേക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കേണ്ടതില്ല. നിങ്ങള്‍ക്ക് തോന്നിയപോലെ പറയാമെന്നും ഗോവിന്ദന്‍ പറഞ്ഞു.

 

Back to top button
error: