കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരേ ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം ശോഭാ സുരേന്ദ്രന്‍.
അതിവേഗ ട്രെയിനിന് സപ്പോർട്ട് കൊടുക്കാൻ കെ സുരേന്ദ്രൻ ആരാണെന്നായിരുന്നു ശോഭ സുരേന്ദ്രന്റെ ചോദ്യം.
പാര്‍ട്ടി ഒറ്റയാള്‍ പട്ടാളമല്ലന്നും അതിവേഗ റെയിലിനെക്കുറിച്ചുള്ള പരാമര്‍ശം പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ തിരുമാനത്തിന് ശേഷം മാത്രമേ പറയാന്‍ പറ്റുകയുള്ളുവെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി. ആർക്കും വ്യക്തിഗതമായ അഭിപ്രായം പറയാം.പക്ഷെ അത് പാർട്ടിയുടെ പേരിൽ വേണ്ട- ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
ജനവിരുദ്ധമായ ഒരു പദ്ധതിയും പ്രധാനമന്ത്രി നരേന്ദ്രമോദി അംഗീകരിക്കില്ലെന്നും ശോഭാസുരേ ന്ദ്രന്‍ പറഞ്ഞു. വി മുരളീധരന് വരദാനമായി കിട്ടിയതാണ് മന്ത്രി പദമെന്നും അതുകൊണ്ട് തന്നെ കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ് മുരളീധരന്‍ ചെയ്യേണ്ടതെന്നും ശോഭാ സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് അതിവേഗ തീവണ്ടി പാത വേണമെന്ന ഇ ശ്രീധരന്റെ അഭിപ്രായത്തെ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ സ്വാഗതം ചെയ്തിരുന്നു.ഇതിനെതിരെ ശോഭാ സുരേന്ദ്രന്‍ രംഗത്ത് വന്നതോടെ അതിവേഗ റെയില്‍പാതയുടെ കാര്യത്തില്‍ ബി ജെ പി രണ്ടു തട്ടിലായിരിക്കുകയാണ്.