തൃശൂര്‍: പട്ടാപ്പകല്‍ പെണ്‍കുട്ടിയെ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് തട്ടിക്കൊണ്ടുപോയി.കുട്ടിയെ കൗണ്‍സിലിംഗിനെത്തിച്ച ചൈല്‍ഡ് ലൈന്‍ ജീവനക്കാരെ ആക്രമിച്ചാണ് 16-കാരിയെ 20 വയസുളള ഇതര സംസ്ഥാനക്കാരനായ തൊഴിലാളി തട്ടിക്കൊണ്ടുപോയത്.പെ ൺകുട്ടിയും ഇതരസംസ്ഥാനക്കാരിയാണ്.
പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാക്കാന്‍ തയാറെടുക്കവെ ചൈല്‍ഡ് ലൈന്‍ ഓഫീസിലെത്തിയ യുവാവ് ബിയര്‍കുപ്പി പൊട്ടിച്ച് ആക്രമണ ഭീഷണി മുഴക്കി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ആര്.പി.എഫ്. സ്റ്റേഷന് സമീപമുള്ള ചൈല്‍ഡ് ലൈന്‍ കേന്ദ്രത്തിലാണ് സംഭവം.
തുടര്‍ന്ന് കുട്ടിയുമായി ട്രെയിനില്‍ കയറിയത് കണ്ട യാത്രക്കാരില്‍ ചിലര്‍ അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയുമായി ചാടിയ ഇയാളെ തടയാന്‍ പോര്‍ട്ടര്‍മാര്‍ എത്തിയെങ്കിലും പൊട്ടിച്ച ബിയര്‍ കുപ്പി കുട്ടിയുടെ കഴുത്തില്‍വെച്ച് ഭീഷണിപ്പെടുത്തി രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഇവരെ കണ്ടെത്താനായില്ല. സംഭവത്തില്‍ വീഴ്ച ഉണ്ടായതിനെ തുടര്‍ന്ന് ഒരു ആര്.പി.എഫ്. ഉദ്യോഗസ്ഥനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.