ലക്നൗ:രാജ്യത്തെ ആദ്യത്തെ ‘സുരക്ഷിത’ സംസ്ഥാനമായി ഉത്തര്‍പ്രദേശിനെ മാറ്റുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് .
നിലവിൽ ഉത്തർപ്രദേശിലെ 18 നഗരങ്ങൾ സുരക്ഷിത നഗരങ്ങളാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
അടുത്ത മൂന്ന് മാസത്തിനുള്ളില്‍ 17 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും ഗൗതം ബുദ്ധ് നഗറുൾപ്പെടുന്ന നോയിഡയും സുരക്ഷിത നഗരങ്ങളായി’ വികസിപ്പിക്കുമെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.
രണ്ടാം ഘട്ടത്തില്‍ 57 ജില്ലാ ആസ്ഥാനങ്ങളിലെ മുനിസിപ്പാലിറ്റികളെയും മൂന്നാം ഘട്ടത്തില്‍ 143 മുനിസിപ്പാലിറ്റികളെയും സേഫ് സിറ്റി പദ്ധതിയുമായി ബന്ധിപ്പിക്കും. എല്ലാ നഗരങ്ങളുടെയും പ്രവേശന കവാടത്തില്‍ ‘സേഫ് സിറ്റി’ എന്ന സൈൻബോര്‍ഡ് സ്ഥാപിക്കും. ഇത്തരത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ സുരക്ഷിത നഗരങ്ങളുള്ള ആദ്യ സംസ്ഥാനമായി ഉത്തര്‍പ്രദേശ് മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.