KeralaNEWS

സ്കൂട്ടറും തടിലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

പന്തളം :സ്കൂട്ടറും തടിലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു,
 പാലമേൽ  തണ്ടാനുവിള പടിഞ്ഞാറ്റേതിൽ പൊടിയൻ്റെ മകൻ അനീഷ് കുമാർ (25) ആണ് മരിച്ചത്.
 സ്കൂട്ടറിൽ ഒപ്പമുണ്ടായിരുന്ന  കുരമ്പാല തെക്ക് ഇരിക്കലയ്യത്ത്, സുധാകരനെ (55) ഗുരുതരമായ പരിക്കുകളോട്കൂടി  പന്തളത്തെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 എം. സി റോഡിൽ കുരമ്പാല ശങ്കരത്തിൽ പടിക്ക് സമീപം രാത്രി 9 .30 കൂടിയായിരുന്നു അപകടം,
കൊട്ടാരക്കരയിൽ നിന്നും പെരുമ്പാവൂരിലേക്ക് തടിയുമായി വരികയായിരുന്ന ലോറിയും പന്തളത്ത് നിന്നും കുരമ്പാലയിലേക്ക് പോവുകയായിരുന്നു സ്കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ അനീഷ് കുമാർ തൽക്ഷണം മരിച്ചു.
ഭാര്യ :അഞ്ജലി,
മകൾ : അശ്വനിക,

Back to top button
error: