കല്‍പ്പറ്റ: വയനാട്ടില്‍ പോക്സോ കേസില്‍ അധ്യാപകന് അറസ്റ്റില്‍. അന്‍പതുകാരനായ പുത്തൂര്‍വയല്‍ സ്വദേശി ജോണി ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസമാണ് കായിക അധ്യാപകനെതിരെ അഞ്ച് വിദ്യാര്‍ഥിനികള്‍ പൊലീസ് സ്റ്റേഷനിലെത്തി നേരിട്ട് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അധ്യപാകനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇയാള്‍ക്കെതിരെ നേരത്തെ കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലും സമാനമായ രീതിയിൽ പോക്സോ കേസ് ഉള്ളതായും പോലീസ് പറഞ്ഞു.