റാഞ്ചി: പൊട്ട് തൊട്ട് സ്കൂളില്‍ എത്തിയതിനു അധ്യാപകന് മര്‍ദിച്ചതിനെ തുടര്‍ന്ന് 17 വയസുകാരി ആത്മഹത്യ ചെയ്തു. ഝാര്‍ഖണ്ഡിലെ ധന്‍ബാദിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അധ്യാപകനെ അറസ്റ്റ് ചെയ്തു. ദേശീയ ശിശു അവകാശ സംരക്ഷണ കമ്മിഷന് അധ്യക്ഷന്‍ പ്രിയങ്ക് കനൂങ്കോയാണ് സംഭവം ട്വിറ്ററിലൂടെ അറിയിച്ചത്.
ധന്‍ബാദിലെ തെതുല്‍മാരിയില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. സെന്‍്റ് സേവ്യഴ്സ് സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് ആത്മഹത്യ ചെയ്തത്. രാവിലെ 7.30 ന് സ്കൂളില്‍ പോയ കുട്ടി 9.30 ഓടെ മടങ്ങിയെത്തിയെന്നും അസ്വസ്ഥയായിരുന്നുവെന്നും വീട്ടുകാര്‍ പറയുന്നു. കാര്യം തിരക്കിയപ്പോള്‍ പൊട്ടുതൊട്ടതിന് അസംബ്ലിയില്‍വച്ച് അധ്യാപകന് മുഖത്തടിച്ച വിവരം കുട്ടി പറഞ്ഞു. 11.30 ഓടെ അടച്ചിട്ട മുറിയില്‍ കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ ആത്മഹത്യക്കുറിപ്പും കണ്ടെത്തി. സ്കുള് അധികൃതര്‍ക്കെതിരേ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ വീട്ടുകാരും പ്രദേശവാസികളും പ്രതിഷേധം നടത്തിയിരുന്നു.
അതേസമയം, വിദ്യാര്‍ഥിനിയുടെ മുഖത്തടിച്ച സംഭവം ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു. പെണ്‍കുട്ടിയെ അവളുടെ അമ്മ വന്ന് കൂട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.