യു.ഡി.എഫ് ധാരണയനുസരിച്ച് രണ്ടര വര്‍ഷം കാലാവധി പൂര്‍ത്തീകരിച്ച കോണ്‍ഗ്രസ് പ്രസിഡന്റ് സുമതി, സ്ഥാനം മുസ്‍ലിം ലീഗിലെ ഷെറീന ബഷീറിന് കൈമാറാനായി രാജിവൈച്ചിരുന്നു. വെള്ളിയാഴ്ച ഷെറീന ബഷീര്‍ സ്ഥാനം ഉറപ്പിച്ച് അംഗങ്ങളുടെ പിന്തുണ അറിയിച്ചപ്പോഴാണ് അപ്രതീക്ഷിതമായി ചിത്രം മാറിമറിഞ്ഞ് സുഹറയെ പ്രസിഡന്റ് സ്ഥാനം തേടിയെത്തിയത്.
ബി.ജെ.പിക്കാരായ മൂന്നുപേര്‍ യു.ഡി.എഫ് ഭരണത്തോടുള്ള പ്രതിഷേധത്തില്‍ എല്‍.ഡി.എഫിനെ പിന്തുണക്കുകയായിരുന്നു.എല്‍.ഡി.എഫ് ഘടകകക്ഷിയായ ജനതാദള്‍-എസ് (കൃഷ്ണൻകുട്ടി വിഭാഗം) അംഗമാണ് സുഹറ.
എല്‍.ഡി.എഫിലെ മുഖ്യകക്ഷിയായ സി.പി.എമ്മുകാര്‍ വിവരമറിഞ്ഞതും അതൃപ്തി രേഖപ്പെടുത്തി. ജനതാദള്‍-എസിലെ നേതാക്കളെ ബന്ധപ്പെട്ട് സുഹറയെ രാജിവെപ്പിക്കാൻ ആവശ്യപ്പെട്ടതനുസരിച്ച് തീരുമാനം എടുത്തപ്പോഴേക്കും വെള്ളിയാഴ്ച സമയം വൈകി.
ശനിയും ഞായറും അവധിയായതിനാല്‍ തിങ്കളാഴ്ച രാവിലെ പഞ്ചായത്ത് ഓഫിസിലെത്തി സുഹറ സെക്രട്ടറി രാജ്കുമാറിന് രാജിക്കത്ത് നല്‍കുകയായിരുന്നു.