പത്തനംതിട്ട: അടൂര്‍ ഗവണ്മെന്റ് ആശുപത്രിയിൽ തീപിടുത്തം. ഫാര്‍മസിയിലാണ് തീ പിടിച്ചത്. ഫ്രിഡ്ജ്, പ്രിൻ്റര്‍ തുടങ്ങിയവ കത്തി നശിച്ചു.
വെളുപ്പിനെ മൂന്നരയോടെയായിരുന്നു സംഭവം നടന്നത്. അടൂരില്‍ നിന്ന് ഫയര്‍ ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം.