IndiaNEWS

മോഷണം ചെറുക്കുന്നതിനിടയിൽ ട്രെയിനില്‍ നിന്ന് വീണ് ഗുരുതര പരുക്കേറ്റ യുവതി മരിച്ചു

മൊബൈൽ ഫോണ്‍ മോഷ്ടിക്കാനുള്ള ശ്രമം ചെറുക്കുന്നതിനിടെ ട്രെയിനില്‍ നിന്ന് വീണ് ഗുരുതര പരുക്കേറ്റ യുവതി മരിച്ചു.
ചെന്നൈ സ്വദേശിനിയായ എസ്. പ്രീതി(22)യാണ് മരിച്ചത്.ജൂലൈ രണ്ടിനാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ പ്രീതി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ചെന്നൈ ഇന്ദിര നഗര്‍ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. ട്രെയിന്റെ വാതില്‍പ്പടിക്ക് സമീപം നിന്ന് ഫോണ്‍ വിളിക്കുകയായിരുന്നു പ്രീതിയുടെ ഫോൺ തട്ടിയെടുക്കാൻ രണ്ടു പേർ ചേർന്ന് ശ്രമിച്ചു.എന്നാൽ പ്രീതി മോഷണശ്രമം ചെറുത്തതോടെ യുവതിയെ തള്ളിയിട്ട ശേഷം ഇവർ കടന്നു കളയുകയായിരുന്നു.

Back to top button
error: