കോട്ടയം: ഭഗവാന്‍ ശ്രീകൃഷ്ണന്റെ ഗീതാസന്ദേശം ലോകത്തിനു മുഴുവന്‍ മാര്‍ഗദര്‍ശകമാണെന്ന് പദ്മഭൂഷണ്‍ ജസ്റ്റിസ് കെ.ടി.തോമസ്.
ദ്വാപരയുഗത്തിലെ ശ്രീകൃഷ്ണ കഥകള്‍ ഇന്നും പ്രസക്തമാണെന്ന് ബാലഗോകുലം 48-ാം സംസ്ഥാന വാര്‍ഷിക സമ്മേളത്തിന്റെ ഭാഗമായി നടന്ന ഗുരുപൂജ-ഗുരുവന്ദനം പരിപാടി ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
23 വര്‍ഷം മുമ്ബ് കോഴിക്കോട് തളിക്ഷേത്രത്തിലെ പരിപാടിയില്‍ പങ്കെടുത്താണ് ബാലഗോകുലവുമായുള്ള ബന്ധം ആരംഭിക്കുന്നത്. ഭഗവദ്ഗീതയുണ്ടായത് മഹാഭാരതത്തില്‍ നിന്നാണ്. ഗീത ലോകത്തിനുള്ള ഉപദേശമാണ്. വിഷലിപ്തമായ കാളിന്ദി നദിയെ ശുദ്ധീകരിക്കാന്‍ ശ്രീകൃഷ്ണന്‍ നടത്തിയ പ്രയത്നം ഇന്നും പ്രസക്തമാണ്, അദ്ദേഹം തുടര്‍ന്നു.ഡിആര്‍ഡിഒ മുന്‍ ശാസ്ത്രജ്ഞന്‍ ഡോ. അനില്‍കുമാര്‍ രാഘവന്‍ അധ്യക്ഷനായി.