LIFEMovie

‘തങ്കലാന്‍’ കഴിഞ്ഞു; താടിയെടുത്ത് വിക്രം

ഴകുന്തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയാണ് ഒരു മികച്ച അഭിനേതാവിൻറെ പ്രതിഭ. എന്നാൽ രാകിമിനുക്കിയ പ്രതിഭ വെളിപ്പെടണമെങ്കിൽ മികച്ച കഥാപാത്രങ്ങൾ കിട്ടണമെന്ന് മാത്രം. ഭാഷാതീതമായി പ്രേക്ഷകരെ പ്രകടനം കൊണ്ട് വിസ്മയിപ്പിച്ചിട്ടുള്ള താരമാണെങ്കിലും കരിയറിൽ ഒരു സന്നിഗ്ധ ഘട്ടത്തിൽ നിൽക്കുകയായിരുന്നു വിക്രം. തൻറെ താരമൂല്യം കണക്കിന് ഉപയോഗിക്കുന്നവയെങ്കിലും അദ്ദേഹത്തിലെ നടനെ പരിഗണിക്കാത്ത ഒരുനിര ബിഗ് ബജറ്റ് ചിത്രങ്ങളാണ് അദ്ദേഹത്തിൻറേതായി സമീപകാലത്ത് എത്തിക്കൊണ്ടിരുന്നത്. എന്നാൽ വിക്രം ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു ബ്രേക്ക് ആയി മണി രത്നത്തിൻറെ പൊന്നിയിൻ സെൽവൻ ഫ്രാഞ്ചൈസി. ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചത് ജയം രവി ആയിരുന്നെങ്കിലും ആദിത്യ കരികാലൻ എന്ന കഥാപാത്രത്തെ വിക്രം അവിസ്മരണീയമാക്കി. അടുത്ത ചിത്രവും വിക്രത്തിന് ഏറെ പ്രതീക്ഷയുള്ള ഒന്നാണ്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാൻ ആണ് ആ ചിത്രം.

സിനിമ ഷൂട്ടിംഗ് പൂർത്തിയാക്കിയത് കഴിഞ്ഞ ദിവസമാണ്. കഥാപാത്രങ്ങളുടെ പൂർണ്ണതയ്ക്കുവേണ്ടി മേക്കോവറിൽ ഒരു വിട്ടുവീഴ്ചയും നടത്താത്ത വിക്രത്തിൻറെ ഇതുവരെ കാണാത്ത ഗെറ്റപ്പ് ആണ് ചിത്രത്തിൽ. നീണ്ട താടി വടിച്ച് പുതിയ ലുക്കിൽ എത്തിയ വിക്രത്തിൻറെ പുതിയ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ഇത് ഏതെങ്കിലും പുതിയ ചിത്രത്തിനു വേണ്ടിയുള്ള ഗെറ്റപ്പ് ആണോയെന്ന് ചോദിക്കുന്നവരുമുണ്ട്.

Signature-ad

https://twitter.com/CinemaWithAB/status/1677274198832726016?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1677274198832726016%7Ctwgr%5Ed7144ac3dbf07b53e2ba07f94d59d93153b89f35%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FCinemaWithAB%2Fstatus%2F1677274198832726016%3Fref_src%3Dtwsrc5Etfw

സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസും ചേർന്ന് ഒരുക്കുന്ന തങ്കലാൻ നിർമ്മിക്കുന്നത് കെ ഇ ജ്ഞാനവേൽ രാജയാണ്. സ്റ്റുഡിയോ ഗ്രീനിൻറെ ബാനറിൽ ഇതുവരെ ഒരുങ്ങിയതിൽ ഏറ്റവും ഉയർന്ന ബജറ്റ് ചിത്രമായിരിക്കും ഇതെന്നാണ് നിർമ്മാതാവ് മുൻപ് പറഞ്ഞത്. ചിത്രത്തിൻറെ പശ്ചാത്തലം കർണാടകത്തിലെ കോളാർ ഗോൾഡ് ഫീൽഡ്‍സ് ആണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാർ ഗോൾഡ് ഫീൽഡ്‍സിൽ നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് തങ്കലാൻ ഒരുങ്ങുന്നതെന്നാണ് വിവരം.

Back to top button
error: