KeralaNEWS

മാതൃഭൂമി സ്‌പോര്‍ട്സ് എഡിറ്റര്‍ പി.ടി. ബേബി അന്തരിച്ചു

കൊച്ചി: മാതൃഭൂമി സ്‌പോര്‍ട്സ് എഡിറ്റര്‍ പി.ടി. ബേബി (50) അന്തരിച്ചു. ശനിയാഴ്ച വൈകിട്ട് 4.40-ന് കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെനാളായി ചികിത്സയിലായിരുന്നു.

1996-ല്‍ മാതൃഭൂമിയില്‍ ചേര്‍ന്ന ബേബി മാതൃഭൂമിയുടെ കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എഡിഷനുകളില്‍ ജോലി ചെയ്തിട്ടുണ്ട്. മാതൃഭൂമിക്കു വേണ്ടി ലണ്ടന്‍ ഒളിമ്പികസ്, 2018 റഷ്യ ലോകകപ്പ് ഫുട്‌ബോള്‍, 2011 ഏകദിന ക്രിക്കറ്റ് ലോകകപ്പ്, ദേശീയ ഗെയിംസ്, ഐ.പി.എല്‍, സന്തോഷ് ട്രോഫി തുടങ്ങിയ മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Signature-ad

എറണാകുളം പിറവം സ്വദേശിയാണ്. അച്ഛന്‍: തോമസ്. അമ്മ: റാഹേല്‍. ഭാര്യ: പരേതയായ സിനി. മക്കള്‍: ഷാരോണ്‍, ഷിമോണ്‍. സഹോദരങ്ങള്‍: പരേതനായ പി.ടി. ചാക്കോ, ഏലിയാമ്മ, സാറായി, പി.ടി. ജോണി, പരേതയായ അമ്മിണി.

സംസ്‌കാരം ഞായറാഴ്ച ഉച്ചക്ക് ഒരു മണിക്ക് ഏഴക്കരനാട് നീറാംമുകള്‍ സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍.

 

 

Back to top button
error: