KeralaNEWS

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ നാലു മാസത്തോളം പീഡിപ്പിച്ചു; ഗർഭിണിയായ യുവതിയുടെ പരാതിയിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

തിരുവല്ല: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ചക്കുളത്തു കാവിലെ ഒരു ലോഡ്ജിലെത്തിച്ച് നാലു മാസത്തോളം പീഡിപ്പിച്ച് ഗർഭിണിയാക്കി മുങ്ങിയ പ്രതിയെ അറസ്റ്റ് ചെയ്തു.

തിരുവല്ല കുറ്റപ്പുഴ തീരുമൂലപുരം ആഞ്ഞിലിമൂട് വെളുത്തകാലായില്‍ ശശി ഭാസ്‌കരന്റെ മകന്‍ ശരണ്‍ എന്ന് വിളിക്കുന്ന ശരണ്‍ ശശി (32) ആണ് തിരുവല്ല പോലീസിന്റെ പിടിയിലായത്. ഈവര്‍ഷം ഫെബ്രുവരി മുതല്‍ ജൂണ്‍ 16 വരെയുള്ള കാലയളവില്‍ ചക്കുളത്തുകാവിലെ ഒരു ലോഡ്ജിലെത്തിച്ചാണ് പലതവണ ബലാല്‍സംഗം ചെയ്തത്.

 

Signature-ad

2019 മുതല്‍ പരിചയത്തിലായ ഇയാള്‍ കഴിഞ്ഞവര്‍ഷം ഡിസംബറില്‍ യുവതിക്ക് ബിയര്‍ വാങ്ങിക്കൊടുത്ത് കുടിപ്പിക്കുകയും, അതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഇത് വീട്ടുകാരെയും ബന്ധുക്കളെയും കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി വീഡിയോ കാളിലൂടെ പിന്നീട് യുവതിയുടെ നഗ്‌നത പകര്‍ത്തിയശേഷം ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്നാണ് പീഡനം നടന്നത്. തിരികെ കൊടുക്കാമെന്നു പറഞ്ഞ് പലതവണയായി 15000 രൂപ കൈക്കലാക്കിയിട്ട് കൊടുത്തില്ലെന്നു മാത്രമല്ല, യുവതിയുടെ സ്വര്‍ണവള കൈവശപ്പെടുത്തി പണയം വച്ചു കാശ് വാങ്ങുകയും ചെയ്തു.

 

ഇതിനിടയിൽ ഗർഭിണിയാകുക കൂടി ചെയ്തതോടെ യുവതി തിരുവല്ല പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.ഓട്ടോറിക്ഷാ ഡ്രൈവറായ ഇയാളെ തുകലശ്ശേരി ജംഗ്ഷന് സമീപത്തുനിന്നുമാണ് കസ്റ്റഡിയിലെടുത്തത്.

 

പ്രതിയുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ യുവതിയുടെ വീഡിയോ ദൃശ്യങ്ങള്‍ കണ്ടെത്തി. ഡി എന്‍ എ പരിശോധനയ്ക്കായി ഇയാളുടെ രക്തസാമ്ബിള്‍ ശേഖരിക്കുന്നത് ഉള്‍പ്പെടെയുള്ള ‍ നടപടികൾ പോലീസ് സ്വീകരിച്ചു വരികയാണ്.

Back to top button
error: