മദ്യപിച്ച് അവശനായി റോഡില്‍ കിടന്ന യുവാവിനെ മാറ്റിക്കിടത്തവെ അമിത വേഗതയില്‍ എത്തിയ ടെമ്ബോ വാനിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം.
ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ദേഹത് ജില്ലയിലെ അക്ബര്‍പൂര്‍ മേഖലയിലാണ് സംഭവം.വിവേക് കുമാർ (26) എന്ന പൊലീസുകാരനാണ് ജീവൻ നഷ്ടമായത്.മൂന്നു പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു.
സബ് ഇൻസ്‌പെക്ടര്‍ മഥുര പ്രസാദ്, ഹെഡ് കോണ്‍സ്റ്റബിള്‍ അരവിന്ദ് കുമാര്‍, കോണ്‍സ്റ്റബിൾ സൗരഭ് കുമാർ എന്നിവർക്കാണ് പരിക്കേറ്റത്. റോഡില്‍ കിടന്ന മദ്യപനെ പോലീസുകാര്‍ സഹായിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം.ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.