അടിമാലി :കൊച്ചി- ധനുഷ്കോടി ദേശീയ പാതയില്‍ കല്ലാര്‍ പാലത്തില്‍ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായി. പാലവും അപ്രോച്ച് റോഡും ബന്ധിപ്പിക്കുന്നിടത്ത് ടൈല്‍, കോണ്‍ക്രീറ്റ് എന്നിവ ഇളകി കമ്പി തെളിഞ്ഞു കിടക്കുന്നതാണ് അപകട കെണിയായി മാറിയത്.
മാസങ്ങള്‍ക്കു മുൻപാണ് അപ്രോച്ച് റോഡുമായി ബന്ധപ്പെട്ട ടൈലുകള്‍ ഇളകി തുടങ്ങിയത്. ഇതോടൊപ്പം പാലത്തിന്റെ കോണ്‍ക്രീറ്റ് ഇളകി കമ്ബി തെളിഞ്ഞ നിലയിലാണ്.
ഇതു സംബന്ധിച്ച് ദേശീയപാത വിഭാഗം അധികൃതരെ വിവരം അറിയിച്ചിരുന്നെങ്കിലും നടപടി സ്വീകരിക്കാൻ കൂട്ടാക്കിയില്ല. ഇതോടെയാണ് പാലവും അപ്രോച്ച് റോഡും കൂടുതല്‍ അപകടാവസ്ഥയില്‍ ആയിരിക്കുന്നത്.ഇതുവഴിയുള്ള കാല്‍നട യാത്രയും വാഹന ഗതാഗതവും ദുഷ്കരമായി മാറുകയാണ്. മഴ കനക്കുന്നതോടെ അപ്രോച്ച് റോഡ് കൂടുതല്‍ അപകടാവസ്ഥയിലായതോടെ ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.