പൊന്നാനി: മഴക്കെടുതി നേരിട്ട് കണ്ട് ബോധ്യപ്പെടാനെത്തിയ സബ് കലക്ടറെ ജനങ്ങൾ തടഞ്ഞു.
കടല്‍ ഭിത്തിയില്ലാതെ ഇനി പറ്റില്ല, ഞങ്ങള്‍ നികുതിയടയ്ക്കുന്നവരല്ലേ, ഞങ്ങള്‍ക്ക് ജീവിക്കാന്‍ അവകാശമില്ലേയെന്ന് ജനങ്ങള്‍ സബ് കലക്ടറോട് ചോദിച്ചു.
25 വര്‍ഷമായി കടല്‍ഭിത്തിക്കായി ആവശ്യമുന്നയിക്കുന്നുവെങ്കിലും ഈ തീരപ്രദേശത്ത് ഇന്നും കടല്‍ഭിത്തിയില്ല. കനത്ത നാശനഷ്ടമാണ് ഇവിടുത്തെ ജനങ്ങള്‍ ഓരോ മഴക്കാലത്തും നേരിടുന്നത്. മഴ ശക്തമായതോടെ ഹിളര്‍പള്ളി, വെളിയംകോട് മേഖലയിലെ ആളുകള്‍ ബന്ധുവീടുകളിലേക്ക് മാറാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്-അവർ പറഞ്ഞു.
ജനങ്ങളുടെ പ്രതിഷേധം ശക്തമായതോടെ പോലീസ് ഇടപെട്ട് തിരൂര്‍ സബ് കളക്ടര്‍ സച്ചിന്‍ കുമാര്‍ യാദവിന്റെ വാഹനം കടത്തിവിട്ടു.
ആളുകള്‍ വാഹനത്തിന് ചുറ്റും കൂടി പ്രതിഷേധിച്ചതോടെ സബ് കളക്ടര്‍ക്ക് വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാനായില്ല. ഒടുവിൽ പോലീസ് ഇടപെട്ട് സബ് കലക്ടറെ മടക്കി അയക്കുകയായിരുന്നു.