കുട്ടികളുടെ വേഗത്തിലുള്ള വളർച്ചയ്ക്ക് ധാരാളം ഊർജവും പ്രോട്ടീനും ആവശ്യമാണ്. ഇവ രണ്ടും കോഴിയിറച്ചിയിൽ സമ്പുഷ്ടമാണ്. കുട്ടികളിലെ വിളർച്ച തടയാനും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ചിക്കനിലെ പോഷകങ്ങൾക്കു കഴിയും. ചിക്കനിൽ അടങ്ങിയിരിക്കുന്ന സിങ്ക്, സെലിനിയം, മഗ്‌നീഷ്യം എന്നിവയെല്ലാം കുട്ടികളുടെ പ്രതിരോധ ശക്തി വർധിപ്പിച്ചു രോഗങ്ങൾ തടയുന്നതിനു സഹായിക്കും.
കുട്ടികളുടെ വളർച്ചയിൽ ഏറ്റവും പ്രധാനം എല്ലുകളുടെ ആരോഗ്യമാണ്.എല്ലുകളുടെ ആരോഗ്യത്തിന് ഏറ്റവും ആവശ്യമായ കാൽസ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കൾ കോഴിയിറച്ചിയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.
ചെറിയ കുട്ടികൾക്കായി ചിക്കൻ ത യാറാക്കുമ്പോൾ എരിവ്, മസാല എ ന്നിവ കുറയ്ക്കണം. കുട്ടികൾക്ക് ചിക്കൻ നൽകുമ്പോൾ അതു ഫ്രഷ് ആണെന്ന് ഉറപ്പു വരുത്തേണ്ടത് വളരെ പ്രധാനമാണ്. വൃത്തിയായി കഴുകി നന്നായി വേവിക്കണം. കുട്ടികൾക്ക് ഇഷ്ടമാകുന്ന രീതിയിൽ തയാറാക്കാം. അതുപോലെ അമിതമായ അളവിൽ നൽകാതിരിക്കാനും ശ്രദ്ധിക്കണം.
കോഴിയിറച്ചി പാകം ചെയ്യും മുൻപ് കൊഴുപ്പ് മുഴുവൻ നീക്കാൻ ശ്രദ്ധിക്കണം.വെളുത്ത നിറത്തിൽ കാണുന്നതാണ് കൊഴുപ്പ്.കൂടുതൽ ആരോഗ്യകരമാക്കാൻ കോഴിയിറച്ചി വൃത്തിയാക്കിയ ശേഷം മഞ്ഞൾ, തൈര് ഇവ പുരട്ടി വയ്ക്കാവുന്നതാണ്.ബ്രോയ്‌ലർ കോഴിയും കോൾഡ് സ്റ്റോറേജിൽ സൂക്ഷിച്ച കോഴിയും ആരോഗ്യകരമല്ല. നാടൻ കോഴിയിറച്ചിയാണ് ആരോഗ്യകരം.