അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 33 കോടിയിലേറെ രൂപയുടെ (1.5 കോടി ദിര്‍ഹം) ഒന്നാം സമ്മാനം ഇന്ത്യക്കാരനായ പ്രവാസിക്ക്.
യുഎഇയിലെ ഉമ്മുല്‍ ഖുവൈനില്‍ താമസിക്കുന്ന മുഹമ്മദ് അലി മൊയ്തീനാണ് ബിഗ് ടിക്കറ്റ് 253-ാം സീരിസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടിയത്. ജൂണ്‍ ഏഴിന് ഓണ്‍ലൈനിലൂടെ എടുത്ത 061908 എന്ന നമ്ബറിലുള്ള ടിക്കറ്റാണ് അദ്ദേഹത്തെ കോടീശ്വരനാക്കിയത്.
ഏഴ് വരെയുള്ള എല്ലാ സമ്മാനങ്ങളും ഇന്ത്യക്കാര്ക്കുതന്നെയായിരുന്നു. ഒരു ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം മലയാളിയായ ജയ ജ്യോതി സുഭാഷ് നായരാണ് സ്വന്തമാക്കിയത്.
70,000 ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനം ഓണ്‍ലൈനിലൂടെ ടിക്കറ്റ് എടുത്ത പ്രജീഷ് പിലാക്കിലും 30,000 ദിര്‍ഹത്തിന്റെ ആറാം സമ്മാനം അജിമോന് കൊച്ചുമോന് കൊച്ചുപറമ്ബിലിനും 20,000 ദിര്‍ഹത്തിന്റെ ഏഴാം സമ്മാനം സുജിത് സുരേന്ദ്രനും നേടി.മൂവരും മലയാളികളാണ്.