കണ്ണൂർ: കനത്തമഴ കണക്കിലെടുത്ത് കണ്ണൂര്‍ ജില്ലയില്‍ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു.നിലവിൽ റെഡ് അലര്‍ട്ടുളള കണ്ണൂരില്‍ കനത്ത മഴ തുടരുകയാണ്.
ജില്ലാ ആശുപത്രിക്കടുത്തുളള ബസ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന് മുകളില്‍ മരം വീണു. യാത്രക്കാരും ബസ് ജീവനക്കാരും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. പടുവിലായി ചാമ്ബാട് ഒരു വീട് തകര്‍ന്നു. ചാമ്ബാട് കുശലകുമാരിയുടെ വീടാണ് തകര്‍ന്നത്. തളിപ്പറമ്ബ്, പയ്യന്നൂര്‍ താലൂക്കുകളിലായി രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. പഴയങ്ങാടിയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെളളപ്പൊക്ക ഭീഷണിയിലാണ്. മലയോര മേഖലയിലേക്ക് രാത്രിയാത്ര വിലക്കിക്കൊണ്ട് കളക്ടര്‍ ഉത്തരവിറക്കി.
കനത്ത മഴ കണക്കിലെടുത്ത് കാസര്‍കോട് പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും കലക്ടർ അവധി പ്രഖ്യാപിച്ചു.