KeralaNEWS

തിരുവോണം ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം 30 കോടിയാക്കാൻ നീക്കം

തിരുവനന്തപുരം: തിരുവോണം ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനത്തുക 30 കോടിയാക്കാൻ ഭാഗ്യക്കുറി വകുപ്പ് നീക്കം. നിലവില്‍ 25 കോടിയാണ് ഒന്നാം സമ്മാനം.
സമ്മാനങ്ങളുടെ എണ്ണം 4 ലക്ഷത്തില്‍നിന്നും 5 ലക്ഷമാക്കാനും നീക്കമുണ്ട്. ഇതുസംബന്ധിച്ച്‌ ഭാഗ്യക്കുറി വകുപ്പ് ധനവകുപ്പിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ഈ ആഴ്ച തീരുമാനമുണ്ടായേക്കും. അതേസമയം, ടിക്കറ്റ് വില ഉയര്‍ത്തുന്നത് സംബന്ധിച്ച്‌ അന്തിമ തീരുമാനമായിട്ടില്ല.

Back to top button
error: