KeralaNEWS

ആവശ്യം കഴിഞ്ഞശേഷം കാമുകിയെ മയക്കുമരുന്ന് കേസിൽ പെടുത്താൻ നീക്കം; കാമുകനെ എക്സൈസ് പൂട്ടിയതിങ്ങനെ

ഇടുക്കി: രണ്ട് മാസമായി ഒന്നിച്ച്‌ താമസിച്ചിരുന്ന യുവതിയെ ഒഴിവാക്കാൻ പേഴ്സില്‍ മയക്കുമരുന്ന് ഒളിപ്പിച്ച്‌ എക്സൈസിന് വിവരം നല്‍കി കുടുക്കാൻ ശ്രമിച്ച യുവാവ് പിടിയില്‍

ഇടുക്കി ഉപ്പുതറ കണ്ണംപടി സ്വദേശി ജയൻ ആണ് അറസ്റ്റിലായത്.കാമുകി മഞ്‍ജുവിൻ്റെ പേഴ്സില്‍ എംഡിഎംഎ ഒളിപ്പിച്ച ശേഷം ഇയാൾ വിവരം  എക്സൈസിന്റെ അറിയിക്കുകയായിരുന്നു.

ഭര്‍ത്താവും മക്കളുമായി അകന്ന് കഴിഞ്ഞിരുന്ന ഇടുക്കി മേരികുളം സ്വദേശി മഞ്‍ജു ആറ് മാസം മുൻപ് ഫേസ്ബുക്കിലൂടെയാണ് ഇടുക്കി കണ്ണംപടി സ്വദേശി ജയനെ പരിചയപ്പെട്ടത്.കഴിഞ്ഞ രണ്ട് മാസമായി ഇരുവരും കോട്ടയം പൊൻകുന്നത്ത് ഒരുമിച്ചായിരുന്നു താമസം. ഭാര്യ മരിച്ചു‌പോയ ജയന് രണ്ട് മക്കളുണ്ട്.

Signature-ad

കല്യാണം കഴിച്ച്‌ വീട്ടിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് ഞായറാഴ്ച രാത്രിയിലാണ് മഞ്‍ജുവുമായി ജയൻ കട്ടപ്പനയിലെത്തിയത്.തുടര്‍ന്ന് ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചു.രാവിലെ മഞ്‍ജുവിൻ്റെ പേഴ്സില്‍ എംഡിഎംഎ ഒളിപ്പിച്ച ശേഷം ജയൻ വസ്ത്രം വാങ്ങി വരാമെന്ന് പറഞ്ഞു പുറത്തുപോയി.തുടര്‍ന്ന് ലോഡ്ജ് മുറിയില്‍ മയക്കുമരുന്നുമായി യുവതി താമസിക്കുന്നെന്ന വിവരം എക്സൈസിനെ വിളിച്ച്‌ അറിയിച്ചിട്ട് മുങ്ങുകയായിരുന്നു.

എക്സൈസ് സംഘമെത്തി ലോഡ്ജിൽ പരിശോധന നടത്തുകയും 300 മില്ലി ഗ്രാം എംഡിഎംഎ പിടികൂടുകയും ചെയ്തു. തനിക്കിതില്‍ പങ്കില്ലെന്ന് യുവതി ആണയിട്ടു പറഞ്ഞതോടെ എക്സൈസ്  തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പുരുഷ സുഹൃത്തിന്റെയും വിവരം വിളിച്ച്‌ അറിയിച്ച ആളിന്‍റെയും നമ്ബര്‍ ഒന്നാണെന്ന് മനസ്സിലായി. തുടര്‍ന്ന് യുവതിയെയും ലോഡ്ജ് മാനേജരെയും കൊണ്ട് വിളിപ്പിച്ച്‌ പ്രതിയെ എക്സൈസ് നാടകീയമായി പിടികൂടുകയായിരുന്നു.

 

ജയൻ്റെ പേരില്‍ കഞ്ചാവ്, ചാരായം തുട‌ങ്ങിയവ വിറ്റതിന് നിവലില്‍ കേസുണ്ട്.ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Back to top button
error: