KeralaNEWS

സന്ദര്‍ശകരെക്കൊണ്ട് വീര്‍പ്പുമുട്ടി കക്കാടം പൊയില്‍ 

കോഴിക്കോട്:അവധി ദിവസങ്ങളില്‍ സന്ദര്‍ശകരെക്കൊണ്ട് വീര്‍പ്പുമുട്ടി കക്കാടം പൊയില്‍.സന്ദര്‍ശകരെത്തുന്ന വാഹനങ്ങള്‍ കാരണം കൂമ്ബാറ മുതല്‍ കക്കാടം പൊയില്‍ വരെയുള്ള 9 കി.മീ.റോഡില്‍ ഗതാഗത തടസം പതിവായിരിക്കുകയാണ്.
വീതി വളരെ കുറഞ്ഞ റോഡില്‍ അനുഭവപ്പെടുന്ന തിരക്ക് പലപ്പോഴും ബാധിക്കുന്നത് തദ്ദേശ വാസികളെയാണ്. ആശുപത്രി മുതലായ അത്യാവശ്യ സൗകര്യങ്ങര്‍ക്ക് അവര്‍ അടുത്ത പട്ടണങ്ങളെയാണ് ആശ്രയിക്കുന്നത്.
യാതൊരു നിയന്ത്രണവുമില്ലാതെ റോഡരുകില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ഇതുകാരണം സന്ദര്‍ശകരും തദ്ദേശ വാസികളും തമ്മില്‍ വാക്കേറ്റവും പതിവാണ്. കഴിഞ്ഞ ദിവസം വാഹനം പാര്‍ക്കു ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കം കയ്യാങ്കളിയിലാണ് അവസാനിച്ചത്. കള്ളിപ്പാറയില്‍ തദ്ദേശ വാസിയെ മര്‍ദ്ദിച്ച നാല് സന്ദര്‍ശകരെ പൊലീസ് കസ്റ്റഡിയിലെടുത്തതും കഴിഞ്ഞ ദിവസമായിരുന്നു.
നാട്ടുകാരുടെ മുന്നറിയിപ്പ് വകവെക്കാതെ സന്ദര്‍ശകര്‍ തെന്നുന്ന പാറയുടെ മുകളില്‍ കയറി അഭ്യാസം കാണിക്കുന്ന ദൃശ്യങ്ങള്‍ ആരെയും ഭയപ്പെടുത്തുന്നതാണ്.ഒരപകടം വരുമ്ബോള്‍ മാത്രം അധികൃതര്‍ നടപടി എടുത്തിട്ട് എന്ത് കാര്യം എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നു.സന്ദര്‍ശകര്‍ സമീപ പ്രദേശങ്ങളിലെ കൃഷിയിടങ്ങളില്‍ നാശനഷ്ടങ്ങള്‍ വരുത്തുന്നതായും പരാതികള്‍ ഉയരുന്നുണ്ട്.

Back to top button
error: